Quantcast

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിൽ ശ്രീലങ്കയ്ക്ക് ആശ്വാസ ജയം

പ്രതിഭകൾ വിരമിച്ചതോടെ പഴയ പ്രതാപത്തിന്‍റെ നിഴലിലേക്ക് ഒതുങ്ങിപ്പോയ ശ്രീലങ്കൻ ക്രിക്കറ്റിന് അൽപ്പമെങ്കിലും ആശ്വാസം നൽകാൻ ഈ വിജയത്തിനാകും

MediaOne Logo

Sports Desk

  • Published:

    31 May 2021 1:17 PM GMT

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിൽ ശ്രീലങ്കയ്ക്ക് ആശ്വാസ ജയം
X

ശ്രീലങ്കയുടെ ബംഗ്ലാദേശ് പര്യടനത്തിൽ അവസാന ഏകദിനത്തിൽ സന്ദർകർക്ക് ആശ്വാസ ജയം. 97 റൺസിനാണ് ശ്രീലങ്കയുടെ വിജയം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ശ്രീലങ്ക നായകൻ കുശാൽ പെരേരയുടെ സെഞ്ച്വറി തിളക്കത്തിൽ (120) ആറ് വിക്കറ്റ് നഷ്ടത്തിൽ 286 റൺസ് നേടി. നായകനെ കൂടാതെ ധനഞ്ജയ ഡിസിൽവ അർധ സെഞ്ച്വറി (55) നേടി. ബംഗ്ലാദേശിന് വേണ്ടി ടസ്‌ക്കിൻ അഹമ്മദ് നാല് വിക്കറ്റ് നേടി.

മറുപടി ബാറ്റിങിനിറങ്ങിയ ബംഗ്ലാദേശ് ബാറ്റിങ് നിരയിൽ മൊസഡക്ക് ഹുസൈനും (51) മഹമുദഹ്ല്ല (53) ഒഴികെ മറ്റാർക്കും കാര്യമായി ഒന്നും ചെയ്യാനായില്ല. ചിലർ ഒന്ന് പൊരുതി നോക്കുമുമ്പ് തന്നെ കൂടാരം കയറിയതോടെ സ്‌കോർ ബോർഡ് 189 ൽ എത്തുമ്പോഴേക്കും 10 വിക്കറ്റുകളും അവർക്ക് നഷ്്ടമായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ദുഷ്മന്ത ചമീരയാണ് ബംഗ്ലദേശിന്റെ നട്ടെലൊടിച്ചത്. ചമീര തന്നെയാണ് കളിയിലെ താരവും.

അവസാന മത്സരം തോറ്റെങ്കിലും പരമ്പര ബംഗ്ലാദേശിന് തന്നെയാണ്. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളും ആധികാരികമായി തന്നെ അവർ വിജയിച്ചിരുന്നു. ബംഗ്ലാദേശിന്റെ മുഷ്ഫിഖർ റഹീമാണ് കളിയിലെ താരം. പ്രതിഭകൾ വിരമിച്ചതോടെ പഴയ പ്രതാപത്തിന്റെ നിഴലിലേക്ക് ഒതുങ്ങിപ്പോയ ശ്രീലങ്കൻ ക്രിക്കറ്റിന് അൽപ്പമെങ്കിലും ആശ്വാസം നൽകാൻ ഈ വിജയത്തിനാകും.

TAGS :

Next Story