Quantcast

ജൂനിയർ ഛേത്രി; ഇന്ത്യൻ നായകന് ആദ്യ കൺമണി

ജൂണില്‍ നടന്ന ഇന്റർ കോണ്ടിനെന്റൽ കപ്പിൽ ഗോളാഘോഷത്തിലൂടെ ഭാര്യ സോനം ഗർഭിണിയാണെന്ന സന്തോഷ വാർത്ത ഛേത്രി ആരാധകരെ അറിയിച്ചിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-08-31 14:41:11.0

Published:

31 Aug 2023 8:02 PM IST

Sunil Chhetri
X

ബംഗളൂരു: ഇന്ത്യൻ ഫുട്‌ബോൾ ടീം നായകൻ സുനിൽ ഛേത്രിക്കും ഭാര്യ സോനം ഭട്ടാചാര്യക്കും ആൺ കുഞ്ഞ് പിറന്നു. ഇന്ന് രാവിലെ 11 മണിക്ക് ബംഗളൂരുവിലെ നഴ്‌സിങ് ഹോമിൽ വച്ചാണ് കുഞ്ഞ് പിറന്നത് എന്നാണ് വിവരം. അമ്മയും കുഞ്ഞും ആരോഗ്യവാന്മാരായിരിക്കുന്നു എന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

ജൂണിൽ നടന്ന ഇന്റർ കോണ്ടിനെന്റൽ കപ്പിൽ വനുവാതുവിനെതിരായ മത്സരത്തിൽ ഗോൾ നേടിയ ശേഷം നടത്തിയ ആഘോഷത്തിലൂടെ ഭാര്യ സോനം ഗർഭിണിയാണെന്ന സന്തോഷ വാർത്ത ഛേത്രി ആരാധകരെ അറിയിച്ചിരുന്നു. പന്ത് ജേഴ്‌സിക്കുള്ളിലാക്കിയാണ് ഇന്ത്യൻ ക്യാപ്റ്റൻ ഗോളാഘോഷം നടത്തിയത്. 2017 ലാണ് ഛേത്രിയുടേയും സോനം ഭട്ടാചാര്യയുടേയും വിവാഹം നടക്കുന്നത്. മുൻ ഇന്ത്യൻ ഫുട്‌ബോളർ സുഭ്രതാ ഭട്ടാചാര്യയുടെ മകളാണ് സോനം.

ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് ഛേത്രി ഫുട്‌ബാളില്‍നിന്ന് അവധിയെടുത്തിരുന്നു. സെപ്റ്റംബര്‍ ഏഴ് മുതല്‍ 10 വരെ തായ്ലന്‍ഡിലെ ചിയാങ് മായില്‍ നടക്കുന്ന കിങ്‌സ് കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ താരമില്ല. ഏഷ്യന്‍ ഗെയിംസിനായി താരം ടീമില്‍ തിരിച്ചെത്തും.

TAGS :

Next Story