Quantcast

സ്ലോവാക്യയ്ക്കെതിരെ സ്വീഡന് ഒരു ഗോൾ ജയം

ജയത്തോടെ പ്രീ-ക്വാർട്ടർ പ്രതീക്ഷ നിലനിർത്തിയിരിക്കുകയാണ് സ്വീഡൻ

MediaOne Logo

Web Desk

  • Updated:

    2021-06-18 18:08:55.0

Published:

18 Jun 2021 6:06 PM GMT

സ്ലോവാക്യയ്ക്കെതിരെ സ്വീഡന് ഒരു ഗോൾ ജയം
X

യൂറോ കപ്പിൽ സ്വീഡൻ സ്ലോവാക്യയെ എതിരില്ലാത്ത ഒരു ഗോളിന് തകർത്തു. ജയത്തോടെ പ്രീ-ക്വാർട്ടർ പ്രതീക്ഷ നിലനിർത്തിയിരിക്കുകയാണ് സ്വീഡൻ.

എമിൽ ഫോർസ്ബർഗാണ് സ്വീഡനുവേണ്ടി ഗോൾ നേടിയത്. 77-ാം മിനിറ്റിൽ കിട്ടിയ പെനാൽറ്റി അവസരം ഫോർസ്ബർഗ് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. സ്വീഡിഷ് താരം റോബിൻ ക്വയ്സണെ സ്ലോവാക്യൻ ഗോളി മാർട്ടിൻ ഡുബ്രാവ്ക ബോക്സിൽ വീഴ്ത്തിയതിനായിരുന്നു പെനാൽറ്റി.

ജയത്തോടെ സ്വീഡൻ ഗ്രൂപ്പ് 'ഇ'യില്‍ ഒന്നാമതെത്തി. രണ്ട് മത്സരങ്ങളില്‍ നാല് പോയിന്റാണ് സ്വീഡന്‍. സ്‌പെയ്‌നുമായുള്ള സ്വീഡന്റെ ആദ്യ മത്സരം സമനിലയിലായിരുന്നു. ആദ്യ മത്സരത്തില്‍ പോളണ്ടിനെ തോല്‍പ്പിച്ചെത്തിയ

സ്ലോവാക്യക്ക് ഇന്ന് കാര്യമായി തിളങ്ങാനായില്ല. എങ്കിലും മൂന്ന് പോയിന്റുമായി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് സ്ലോവാക്യ. സ്‌പെയ്ന്‍, പോളണ്ട് എന്നിവരാണ് പിറകിലുള്ളത്.

TAGS :

Next Story