Quantcast

ഡെന്മാര്‍ക്കിന്‍റെ വിജയക്കുതിപ്പിന് തടയിട്ട് ക്രൊയേഷ്യ; വീഴ്ത്തിയത് എതിരില്ലാത്ത ഒരു ഗോളിന്

നേഷന്‍സ് ലീഗിലെ രണ്ട് വിജയമുള്‍പ്പടെ തുടർച്ചയായ അഞ്ച് വിജയങ്ങൾക്ക് ശേഷമാണ് ഡെന്മാർക്ക് പരാജയം വഴങ്ങുന്നത്.

MediaOne Logo

Web Desk

  • Updated:

    2022-06-11 02:25:05.0

Published:

11 Jun 2022 1:58 AM GMT

ഡെന്മാര്‍ക്കിന്‍റെ വിജയക്കുതിപ്പിന് തടയിട്ട് ക്രൊയേഷ്യ; വീഴ്ത്തിയത് എതിരില്ലാത്ത ഒരു ഗോളിന്
X

യുവേഫ നേഷൻസ് ലീഗിൽ ഡെന്മാർക്കിനു ആദ്യ പരാജയം. ക്രൊയേഷ്യയാണ് എ 1 ഗ്രൂപ്പിൽ ഒന്നാമതുള്ള ഡെന്മാർക്കിനെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തിയത്. നേഷന്‍സ് ലീഗിലെ രണ്ട് വിജയമുള്‍പ്പടെ തുടർച്ചയായ അഞ്ച് വിജയങ്ങൾക്ക് ശേഷമാണ് ഡെന്മാർക്ക് പരാജയം വഴങ്ങുന്നത്. കൂടുതൽ ഷോട്ടുകൾ ലക്ഷ്യത്തിലേക്ക് ഉതിർത്തതില്‍ ഡെന്മാർക്ക് ആയിരുന്നു മത്സരത്തില്‍ മുമ്പില്‍. എന്നാല്‍ പന്ത് കൈവശം വക്കുന്നതിന്‍റെ മുന്‍തൂക്കം ക്രൊയേഷ്യക്ക് ലഭിച്ചു.

രണ്ടാം പകുതിയിലായിരുന്നു മത്സരത്തിലെ ഒരേയൊരു ഗോള്‍ പിറന്നത്. 69ആം മിനിറ്റിൽ ലഭിച്ച അവസരം ഗോളിലേക്ക് കണ്‍വേര്‍ട്ട് ചെയ്ത മാറ്റിയ മരിയോ പസാലിച്ച് ആണ് ക്രൊയേഷ്യയുടെ വിജയ ശില്‍പി. ആദ്യ ജയത്തോടെ ക്രൊയേഷ്യ ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്തെത്തി. അതേസമയം തോറ്റെങ്കിലും ഗ്രൂപ്പിൽ ഒന്നാമതാണ് ഡെന്മാർക്ക്.

TAGS :

Next Story