Quantcast

സൗത്ത്​ഗേറ്റ് ചക് ദേ ഇന്ത്യയിലെ കബീർ ഖാൻ ആയിരുന്നെങ്കിൽ! തോൽവിക്ക് പിന്നാലെ ഇം​ഗ്ലണ്ട് കോച്ചിനെ ട്രോളി വസീം ജാഫർ

സിനിമയുടെ ഇതിവൃത്തം ഏറെക്കുറെ ഗാരത്തിന്‍റെ ജീവിതവുമായും സാമ്യമുള്ളതാണ്. എന്നാല്‍ സിനിമയിലെ ക്ലൈമാക്‌സ് അല്ല ഗാരത്തിന് ലഭിച്ചത്

MediaOne Logo

Web Desk

  • Published:

    12 July 2021 10:09 AM GMT

സൗത്ത്​ഗേറ്റ് ചക് ദേ ഇന്ത്യയിലെ കബീർ ഖാൻ ആയിരുന്നെങ്കിൽ! തോൽവിക്ക് പിന്നാലെ ഇം​ഗ്ലണ്ട് കോച്ചിനെ ട്രോളി വസീം ജാഫർ
X

യുറോ കപ്പ് പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ ഇംഗ്ലണ്ട് പരിശീലകന്‍ ഗാരത് സൗത്ത്‌ഗേറ്റിനെ ട്രോളി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വസീം ജാഫര്‍. ബോളിവുഡ് ചിത്രം ചക് ദേ ഇന്ത്യയിലെ ഷാറൂഖ് ഖാനോടാണ് വസീം ഗാരത്തിനെ ഉപമിച്ചത്. സിനിമയില്‍ ഇന്ത്യന്‍ ഹോക്കി ടീം കോച്ചായ കബീര്‍ ഖാന്‍ എന്ന വേഷമാണ് ഷാറൂഖ് അവതരിപ്പിക്കുന്നത്.

മുന്‍ പുരുഷ ഹോക്കി താരമായ കബീര്‍ ഖാന്‍ നിര്‍ണായക മത്സരത്തില്‍ കളി ജയിപ്പിക്കേണ്ട പെനാല്‍റ്റി അവസരം നഷ്ടപ്പെടുത്തിയതിന് പ്രായശ്ചിത്തമായി വനിതാ ഹോക്കി ടീമിലെ ലോകകപ്പ് ജയത്തിലെത്തിക്കുന്നതാണ് സിനിമ. സിനിമയുടെ ഇതിവൃത്തം ഏറെക്കുറെ ഗാരത്തിന്‍റെ ജീവിതവുമായും സാമ്യമുള്ളതാണ്. എന്നാല്‍ സിനിമയിലെ ക്ലൈമാക്‌സ് അല്ല ഗാരത്തിന് ലഭിച്ചത്.

1996 യൂറോയില്‍ ഷൂട്ടൗട്ടില്‍ ഗാരത്ത് നിര്‍ണായകമായ പെനാല്‍റ്റി പാഴാക്കിയിട്ടുണ്ട്. അന്ന് ടീം തോറ്റു. വര്‍ഷങ്ങള്‍ക്ക് ശേഷം വിജയത്തിന് തൊട്ടടുത്ത് എത്തിയിട്ടും മറ്റൊരു പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ജയം അന്യമാകുകയായിരുന്നു. ഗാരത്തിന്‍റെയും കബീര്‍ ഖാന്‍റെയും ചിത്രം ചേര്‍ത്തുവച്ച് ബോളിവുഡ് സിനിമയിലായിരുന്നെങ്കില്‍ മാത്രം എന്നാണ് വസീം ജാഫര്‍ ട്വിറ്ററില്‍ കുറിച്ചത്.

TAGS :

Next Story