Quantcast

ഒളിംപിക്സില്‍ ഭാരോദ്വഹനത്തിന്‍റെയും ബോക്സിങിന്‍റെയും ഭാവി തുലാസില്‍

വർഷങ്ങളായി അഴിമതി ആരോപണങ്ങൾക്കും ഉത്തേജക വിവാദങ്ങൾക്കും വഴിതുറക്കുന്ന വിഭാഗമാണ് ഭാരോദ്വഹനം. സാമ്പത്തിക തിരിമറിയുമായി ബന്ധപ്പെട്ട ആരോപണങ്ങളുമുണ്ട്.

MediaOne Logo

Web Desk

  • Published:

    9 Aug 2021 1:35 PM GMT

ഒളിംപിക്സില്‍ ഭാരോദ്വഹനത്തിന്‍റെയും ബോക്സിങിന്‍റെയും ഭാവി തുലാസില്‍
X

ഒളിംപിക്‌സിൽ നിന്ന് മത്സരയിനങ്ങൾ നീക്കം ചെയ്യാനുള്ള തീരുമാനത്തിൽ കൂടുതൽ നടപടികളിലേക്ക് കടന്ന് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി. ഇത്തരത്തിൽ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി (ഐഒസി)ക്ക് കൂടുതൽ അധികാരം നൽകുന്ന നിയമം നിലവിൽ വന്നു.ചില മത്സരയിനങ്ങളിൽ ഉത്തേജക മരുന്ന് ഉപയോഗവും സംഘടനകളിൽ അഴിമതിയും ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഒളിംപിക് കമ്മിറ്റി ഇത്തരത്തിലൊരു നടപടിയിലേക്ക് കടന്നത്.

ഈ തീരുമാനം ഏറ്റവും കൂടുതൽ ദോഷകരമായ ബാധിക്കുക ഭാരോദ്വഹനത്തെയും ബോക്‌സിങിനെയുമായിരിക്കുമെന്നാണ് സൂചന.

വർഷങ്ങളായി അഴിമതി ആരോപണങ്ങൾക്കും ഉത്തേജക വിവാദങ്ങൾക്കും വഴിതുറക്കുന്ന വിഭാഗമാണ് ഭാരോദ്വഹനം. സാമ്പത്തിക തിരിമറിയുമായി ബന്ധപ്പെട്ട ആരോപണങ്ങളുമുണ്ട്.

രാജ്യാന്തര ഒളിംപിക് കമ്മിറ്റി അംഗമായിരുന്ന ടമാസ് അജാനാണ് കഴിഞ്ഞ വർഷം വരെ രാജ്യാന്തര വെയ്റ്റ്‌ലിഫ്റ്റിങ് ഫെഡറേഷനെ നയിച്ചിരുന്നത്. രണ്ടു പതിറ്റാണ്ടു കാലം ഫെഡറേഷന്റെ തലപ്പത്തിരുന്ന ശേഷമാണ് അദ്ദേഹം വഴിമാറിയതും. ഫെഡറേഷന്റെ തലപ്പത്തെ അഴിമതികളും പ്രശ്‌നങ്ങളും ഒരു ജർമൻ മാധ്യമം പുറത്തുവിട്ടിരുന്നു.

രാജ്യാന്തര ബോക്‌സിങ് ഫെഡറേഷന്റെ രീതികളോടും രാജ്യാന്തര ഒളിംപിക് കമ്മിറ്റിക്ക് കടുത്ത വിയോജിപ്പുണ്ട്. ടോക്കിയോ ഒളിംപിക്‌സിലെ ബോക്‌സിങ് മത്സരങ്ങളുമായി ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങളിൽനിന്ന് ബോക്‌സിങ് ഫെഡറേഷനെ ഐഒസി രണ്ടു വർഷം മുൻപ് ഒഴിവാക്കിയിരുന്നു.

2016ൽ റിയോ ഡി ജനീറോയിലെ ബോക്‌സിങ് മത്സരങ്ങളുടെ നടത്തിപ്പിനെച്ചൊല്ലി ഉയർന്ന സംശയങ്ങളെ തുടർന്നാണിത്. ബോക്‌സിങ് ഫെഡറേഷനിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിലും ഐഒസിക്ക് അതൃപ്തിയുണ്ട്.

ടോക്യോ ഒളിംപിക്‌സിലെ ബോക്‌സിങ് മത്സരങ്ങളും നടത്തിപ്പും വിലയിരുത്തിയും പുതിയ പ്രസിഡന്റ് ഉമർ ക്രെംലേവിനു കീഴിൽ ഫെഡറേഷന്റെ പ്രവർത്തനങ്ങൾ വിലയിരുത്തിയുമാകും പാരിസ് ഒളിംപിക്‌സിൽ ബോക്‌സിന്റെ ഭാവി ഐഒസി തീരുമാനിക്കുക.

TAGS :

Next Story