'എന്ത് അഭിമാനം, കളി കഴിഞ്ഞാല്‍ വീട്ടിൽ പോവാൻ നോക്ക്' ; പാക് ടീമിനെതിരെ വസീം അക്രം
മുൻ താരങ്ങളടക്കം നിരവധി പേരാണ് പാക് ടീമിനെതിരെ രൂക്ഷവിമർശനമുയർത്തി രംഗത്തെത്തുന്നത്

സ്വന്തം മണ്ണിൽ അരങ്ങേറുന്ന ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായതിന്റെ നാണക്കേടിലാണ് പാക്‌സിതാൻ. കിവീസിനോടും ഇന്ത്യയോടും പരാജയപ്പെട്ട പാക് സംഘം ബംഗ്ലാദേശിനെതിരെ ആശ്വാസ ജയം തേടി ഇറങ്ങിയപ്പോൾ ആ മത്സരം മഴ കൊണ്ട് പോയി.
മോശം പ്രകടനങ്ങളെ തുടര്‍ന്ന് മുൻ താരങ്ങളടക്കം നിരവധി പേർ പാക് ടീമിനെതിരെ രൂക്ഷവിമർശനമുയർത്തി രംഗത്തെത്തി. ഇക്കൂട്ടത്തിൽ ക്രിക്കറ്റ് ഇതിഹാസം വസീം അക്രമിന്റെ വിമർശനം ഒരൽപ്പം കടുത്തതായിരുന്നു.
കഴിഞ്ഞ ദിവസം ആശ്വാസജയം തേടി ഇറങ്ങിയ പാകിസ്താനെ കുറിച്ച് അഭിമാനം കാക്കുമോ പാക് സംഘം എന്ന് ഒരു മാധ്യമപ്രർത്തകൻ ചോദിച്ചു. ഈ ചോദ്യത്തിന് രൂക്ഷമായ ഭാഷയിലായിരുന്നു വസീമിന്‍റെ പ്രതികരണം.
'എന്ത് അഭിമാനം. എന്നോട് ഇത് പോലുള്ള ചോദ്യങ്ങൾ ചോദിക്കരുതെന്ന് ഞാൻ നിങ്ങളോട് പറഞ്ഞിട്ടുണ്ട്. സെമി യോഗ്യത നേടാനായുള്ള മത്സരമായിരുന്നെങ്കിൽ നിങ്ങൾക്ക് ഇതിനെ അഭിമാന പോരാട്ടം എന്നൊക്കെ വിശേഷിപ്പിക്കാം. എന്നാൽ ഇതങ്ങനെയാണോ? പാകിസ്താനും ബംഗ്ലാദേശും ഈ മത്സരം കഴിഞ്ഞാൽ വീട്ടിൽ പോവും. അത് കൊണ്ട് കളി കഴിഞ്ഞാൽ നേരെ വീട്ടിലെത്താൻ നോക്ക്'- വസീം പറഞ്ഞു
Adjust Story Font
16

