Quantcast

ആരാണ് ഈ അർജൻ്റീനക്കാരൻ കാസ്റ്റല്ലാനോസ്?

ജിറോണയോട് 4-2 എന്ന സ്കോറിനായിരുന്നു സ്പാനിഷ് ഭീമൻമാരുടെ പരാജയം

MediaOne Logo

Web Desk

  • Updated:

    2023-04-26 19:05:17.0

Published:

26 April 2023 6:50 PM GMT

ആരാണ് ഈ അർജൻ്റീനക്കാരൻ കാസ്റ്റല്ലാനോസ്?
X

ടാറ്റി കാസ്റ്റല്ലാനോസാണ് ഇപ്പോൾ ഫുട്ബോൾ ലോകത്തെ ചർച്ച വിഷയം. റയൽ മാഡ്രഡിനെതിരായ മത്സരത്തിൽ ജിറോണക്കായി നാലു ഗോളുകളാണ് താരം അടിച്ചു കൂട്ടിയത്. ഇതോടെ ഈ നൂറ്റാണ്ടില്‍ റയലിനെതിരെ ലാലിഗയില്‍ നാല് ഗോളടിക്കുന്ന ആദ്യ താരമെന്ന നേട്ടം കുറിക്കാനും ഇരുപത്തിനാലുകാരനായ അര്‍ജന്‍റീനക്കാരന് കഴിഞിട്ടുണ്ട്.

ജിറോണക്കായാണ് കളിക്കുന്നതെങ്കിലും അമേരിക്കയിലെ മേജർ ലീഗ് സോക്കറിലെ ന്യൂയോർക്ക് സിറ്റിയുടെ താരമാണ് കാസ്റ്റല്ലാനോസ്. ഈ സീസണിൽ ലോണിലാണ് താരം സ്പാനിഷ് ടീമിനൊപ്പം കളിക്കുന്നത്. 29- മൽസരങ്ങളിൽ നിന്ന് 11- ഗോളുകളും ടീമിനായി നേടാൻ കാസ്റ്റല്ലാനോസിനു സാധിച്ചിട്ടുണ്ട്.

അർജൻ്റീനക്കാരനാണെങ്കിലും അർജൻ്റീനയുടെ സീനിയർ ടീമിനായി പന്ത് തട്ടാൻ താരത്തിന് ഇതുവരെ അവസരം ലഭിച്ചിട്ടില്ല. എന്നാൽ അർജൻ്റീനയുടെ അണ്ടർ -20 ടീമിനായി ആറു തവണ കാസ്റ്റല്ലാനോസ് കളിച്ചിട്ടുണ്ട്. ഫുട്ബോൾ ലോകത്ത് ഇപ്പോൾ താരതത്തിന്റെ പേര് ചർച്ച വിഷയമായതോടെ അടുത്ത ട്രാൻസ്ഫർ ജാലകത്തിൽ താരത്തിൻ്റെ പേരും ഉയർന്നു കേൾക്കുമെന്ന് ഉറപ്പാണ്.

ജിറോണയോട് 4-2 എന്ന സ്കോറിനായിരുന്നു സ്പാനിഷ് ഭീമൻമാരുടെ പരാജയം. ലാലി​ഗ പോയിന്റ് ടേബിളിൽ 9-ാം സ്ഥാനത്തുളള ജിറോണക്കെതിരെ ഇത്തരം ഒരു പരാജയം റയലിന് അപ്രതീക്ഷമായിരുന്നു. കാസ്റ്റല്ലാനോസിന്റെ അവിശ്വസനീയമായ നാല് ഗോളുകളാണ് ലാ ലിഗയിൽ റയൽ മാഡ്രിഡിന് അപ്രതീക്ഷിത പരാജയംസമ്മാനിച്ചത്. വിനീഷ്യസ് ജൂനിയറും ലൂക്കാസ് വാസ്‌ക്വസുമാണ് റയലിനായി സ്‌കോർ ചെയ്തത്. റയൽ തന്നെയായിരുന്നു മത്സരത്തിൽ 72- ശതമാനത്തോളം പന്ത് കൈവശം വെച്ചത്. തോൽവിയോടെ ഒന്നാമതുളള ബാഴ്സലോണയുമായി പതിനൊന്ന് പോയിന്റ് പിന്നിലാണ് റയൽ മാ‍ഡ്രിഡ്.

TAGS :

Next Story