Quantcast

ബ്ലാസ്‌റ്റേഴ്‌സ് വിടുമോ? അഭ്യൂഹങ്ങള്‍ക്കിടെ വുകുമാനോവിച്ചിന്‍റെ മറുപടിയെത്തി

തുടര്‍ തോല്‍വികളില്‍ കോച്ച് നിരാശനാണെന്നും ടീം വിട്ടേക്കുമെന്നും അഭ്യൂഹങ്ങളുയര്‍ന്നിരുന്നു

MediaOne Logo

Web Desk

  • Published:

    18 March 2024 10:19 AM IST

ഇവാന്‍ വുകുമാനോവിച്ച്
X

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ചരിത്രം കണ്ട എക്കാലത്തേയും മികച്ച പരിശീലകനാണ് ഇവാൻ വുകുമാനോവിച്ച്. കഴിഞ്ഞ മൂന്ന് സീസണുകളിലായി ടീമിന്റെ നെടും തൂണായി കൂടെയുണ്ട് ആരാധകരുടെ സ്വന്തം ആശാൻ. എന്നാൽ ഈ സീസണിൽ തോൽവികൾ തുടർക്കഥയായത് ഇവാനെ ഏറെ അസ്വസ്ഥനാക്കിയിട്ടുണ്ട് . ഇതിനിടെ ഇവാൻ ടീം വിടുമെന്ന അഭ്യൂഹങ്ങളും ഉയർന്നു കേട്ടു.

ഇപ്പോഴിതാ വുകുമാനോവിച്ച് തന്നെ ഇക്കാര്യത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. എല്ലാ അഭ്യൂങ്ങളും വ്യാജമാണെന്നാണ് ഇവാന്റെ പ്രതികരണം. തന്റെ ഹൃദയത്തിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഇടമെന്നും അടുത്തൊന്നും ടീം വിടില്ലെന്നുമാണ് ഇവാൻ പറയുന്നത്.

''ഞാനീ ക്ലബ്ബിനെ ഏറെ ഇഷ്ടപ്പെടുന്നു. ഇവിടെ തുടരാനും. എന്റെ ഹൃദയത്തിലാണ് ഞാൻ കേരളത്തിന് ഇടംനൽകിയിരിക്കുന്നത്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണ് എന്നിരിക്കെ ഞാനെന്തിന് ടീം വിടണം''- മനോരമക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇവാന്‍റെ പ്രതികരണം.

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇവാന്‍ മഞ്ഞപ്പടക്കൊപ്പം ചേരുന്നത്. ആദ്യ സീസണില്‍ തന്നെ ടീമിനെ കലാശപ്പോര് വരെയെത്തിച്ച ഇവാന്‍ ടീമില്‍ വലിയ വിപ്ലവങ്ങള്‍ക്കാണ് തുടക്കം കുറിച്ചത്. പ്രാദേശിക താരങ്ങളെയടക്കം വളര്‍ത്തിയെടുക്കുന്നതില്‍ ഇവാന്‍ വഹിച്ച പങ്ക് വലുതാണ്.

TAGS :

Next Story