Quantcast

ജോ ബൈഡനും കമല ഹാരിസും ഇന്ന് അധികാരമേൽക്കും: ഒന്നും കാണാന്‍ നില്‍ക്കാതെ ട്രംപ് ഫ്ലോറിഡയിലേക്ക്

സത്യപ്രതിജ്ഞാ ചടങ്ങില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തന്നെ ആക്രമണം നടത്തിയേക്കാമെന്ന മുന്നറിയിപ്പുള്ളതിനാല്‍ കനത്ത സുരക്ഷയിലാണ് വാഷിങ്ടണ്‍ ഡിസി. സത്യപ്രതിജ്ഞക്ക് മുന്‍പേ ഡോണൾഡ് ട്രംപ് ഫ്ലോറിഡയിലേക്ക് പറക്കും

MediaOne Logo

  • Published:

    20 Jan 2021 12:46 AM GMT

ജോ ബൈഡനും കമല ഹാരിസും ഇന്ന് അധികാരമേൽക്കും: ഒന്നും കാണാന്‍ നില്‍ക്കാതെ ട്രംപ് ഫ്ലോറിഡയിലേക്ക്
X

അമേരിക്കയുടെ പുതിയ പ്രസിഡന്‍റായി ജോ ബൈഡൻ ഇന്ന് അധികാരമേൽക്കും. സത്യപ്രതിജ്ഞാ ചടങ്ങില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തന്നെ ആക്രമണം നടത്തിയേക്കാമെന്ന മുന്നറിയിപ്പുള്ളതിനാല്‍ കനത്ത സുരക്ഷയിലാണ് വാഷിങ്ടണ്‍ ഡിസി. സത്യപ്രതിജ്ഞക്ക് മുന്‍പേ ഡോണൾഡ് ട്രംപ് ഫ്ലോറിഡയിലേക്ക് പറക്കും.

അമേരിക്കയുടെ നാല്‍പ്പത്താറാമത് പ്രസിഡന്‍റായാണ് ജോ ബൈഡന്‍ ഇന്ന് അധികാരമേല്‍ക്കുക. ഇന്ത്യൻ സമയം രാത്രി 9.30ന് സത്യപ്രതിജ്ഞാ ചടങ്ങുകൾ ആരംഭിക്കും. വൈസ് പ്രസിഡന്‍റായി ഇന്ത്യന്‍ വംശജ കൂടിയായ കമലാ ഹാരിസും സത്യപ്രതിജ്ഞ ചെയ്യും.

പദവിയൊഴിയുന്ന പ്രസിഡന്‍റ് പങ്കെടുക്കുകയെന്നത് സത്യപ്രതിജ്ഞാ ചടങ്ങിലെ പതിവാണ്. എന്നാല്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് കാണാന്‍ കാത്തുനില്‍ക്കാതെ ട്രംപ് രാവിലെ തന്നെ ഫ്ലോറിഡയിലേക്ക് പറക്കും. ഫ്ലോറിഡയിലെ പാം ബീച്ച് റിസോട്ടിലെ മാര്‍ എ ലാഗോയിലാവും ട്രംപിന്റെ ഇനിയുള്ള നാളുകള്‍. വൈസ് പ്രസിഡന്‍റ് മൈക്ക് പെന്‍സ് ചടങ്ങിനെത്തും.

ലേഡി ഗാഗ, ജെന്നിഫര്‍ ലോപ്പസ് എന്നിവരും ചടങ്ങിനുണ്ടാകും. ജനുവരി ആറിന് കാപിറ്റല്‍ മന്ദിരത്തിലുണ്ടായ കലാപം പോലെ സത്യപ്രതിജ്ഞാ ദിനത്തിലും ആക്രമണം ഉണ്ടാകുമെന്ന് എഫ്ബിഐ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി 25000 നാഷണൽ ഗാർഡ് അംഗങ്ങളെയാണ് വാഷിങ്ടൺ ഡിസിയിൽ നിയോഗിച്ചിട്ടുള്ളത്. ഇവരിൽ നിന്ന് വരെ ആക്രമണം ഉണ്ടാകാമെന്നാണ് എഫ്ബിഐ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. അതിനാല്‍ പഴുതടച്ച സുരക്ഷയാണ് വാഷിങ്ടനില്‍ ഒരുക്കിയിട്ടുള്ളത്.

TAGS :

Next Story