തീര്‍ഥാടകര്‍ക്ക് സൗജന്യ ചുക്കുകാപ്പിയും ബിസ്കറ്റുമായി കേരള പൊലീസ്
ഇതര സംസ്ഥാനക്കാർ ഉൾപ്പടെ ഒട്ടേറെ തീർഥാടകരാണ് പൊലീസിന്റെ ചുക്കുകാപ്പി കൗണ്ടറിൽ എത്തുന്നത്. രണ്ടാഴ്ച മുൻപാണ് ജനമൈത്രി പൊലീസ് പദ്ധതിയുടെ ഭാഗമായി നിലയ്ക്കലിൽ സൗജന്യ ചുക്കുകാപ്പി വിതരണം ആരംഭിച്ചത്.