Light mode
Dark mode
നിരവധി പേര് ഇപ്പോഴും മണ്ണിനും കെട്ടിടാവശിഷ്ടങ്ങള്‍ക്കും ഇടയില്‍ കുടുങ്ങിക്കിടക്കുകയാണ്
ചുറ്റുമുള്ള വീടുകളും കെട്ടിടങ്ങളും നിശ്ശേഷം തകര്‍ന്നെന്നും മുണ്ടക്കൈ ടൗണ്‍ പൂര്‍ണമായും ഒലിച്ചുപോയെന്നുമാണ് റിസോര്‍ട്ടില്‍നിന്ന് ഒരു ദൃക്സാക്ഷി വെളിപ്പെടുത്തിയത്
ട്രീവാലി റിസോര്‍ട്ടിന് ചുറ്റും വെള്ളം കുത്തിയൊലിക്കുകയാണെന്നും രക്ഷപ്പെടാന്‍ ഒരുമാര്‍ഗവുമില്ലെന്നും നാട്ടുകാരനായ ഫൈസല്‍
ചൂരൽമലയിലെ പാലം തകർന്നതോടെ മുണ്ടക്കൈയിലേക്ക് ഇതുവരെ എത്താൻ രക്ഷാപ്രവർത്തകർക്ക് സാധിച്ചിട്ടില്ല.
നിലമ്പൂരില്‍ ചാലിയാര്‍ പുഴയുടെ തീരങ്ങളില്‍നിന്ന് നിരവധി മൃതദേഹങ്ങളും കണ്ടെത്തിയിട്ടുണ്ട്
ഉരുള്‍പൊട്ടലില്‍ വിവിധ ഭാഗങ്ങളില്‍നിന്നായി 15 മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിന് ഉത്തരമേഖല ഐ.ജിയും കണ്ണൂർ ഡി.ഐ.ജിയും അല്പസമയത്തിനുള്ളിൽ വയനാട് എത്തും
നിരവധി പേര് മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുകയാണ്
മേഖലയിൽ രണ്ട് വാർഡുകളിലെ ഇരുനൂറിലധികം കുടുംബങ്ങൾ ദുരന്തത്തിൽപ്പെട്ടിട്ടുണ്ട്.
ഒരു പുരുഷന്റെ മൃതദേഹം തല അറ്റ രീതിയിലും കണ്ടെത്തിയിട്ടുണ്ട്
വൈത്തിരി, കല്‍പ്പറ്റ, മേപ്പാടി, മാനന്തവാടി ആശുപത്രികള്‍ ഉള്‍പ്പെടെ എല്ലാ ആശുപത്രികളും സജ്ജമാണ്
ചൊവ്വാഴ്ച പുലര്‍ച്ചെ 1.15 ഓടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്
പ്രദേശത്തെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന ചൂരല്‍മല പാലം തകര്‍ന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം പ്രതിസന്ധിയിലാണ്
എത്ര പേർ ഒറ്റപ്പെട്ടു എന്ന് കൃത്യമായി പറയാനാവില്ലെന്നും മന്ത്രി പറഞ്ഞു
കണ്ണൂർ ഡിഫൻസ് സെക്യൂരിറ്റി കോർപസിന്റെ 2 സംഘം വയനാട്ടിലേക്ക് നീങ്ങുവാൻ നിർദേശിച്ചിട്ടുണ്ട്