Quantcast

ക്ലബ് ഹൗസിന് വെല്ലുവിളിയായി ഫേസ്ബുക്ക് ഓഡിയോ റൂം, പരീക്ഷണ സെഷനുമായി സുക്കര്‍ബര്‍ഗ്

ക്ലബ് ഹൗസും ട്വിറ്റര്‍ സ്പേയ്സസും സജീവമായതോടെയാണ് ഫേസ്ബുക്ക് സമാനമായ ഫീച്ചറുകളുമായി ഫേസ്ബുക്ക് ഓഡിയോ റൂമുമായി കടന്നുവരുന്നത്.

MediaOne Logo

ijas

  • Updated:

    2021-06-16 14:18:10.0

Published:

16 Jun 2021 1:53 PM GMT

ക്ലബ് ഹൗസിന് വെല്ലുവിളിയായി ഫേസ്ബുക്ക് ഓഡിയോ റൂം, പരീക്ഷണ സെഷനുമായി സുക്കര്‍ബര്‍ഗ്
X

ജനപ്രിയ സമൂഹമാധ്യമ ഓഡിയോ ചാറ്റ് റൂമായ ക്ലബ് ഹൗസിന് വെല്ലുവിളിയായി ഫേസ്ബുക്ക് ഓഡിയോ റൂം. ക്ലബ് ഹൗസിന്‍റെ അതെ മാതൃകയില്‍ ഓഡിയോ ചാറ്റ് രൂപത്തിലാണ് ഫേസ്ബുക്ക് ഓഡിയോ റൂം പുറത്തിറങ്ങുന്നത്. ഫേസ്ബുക്കും മെസഞ്ചറും ഉപയോഗപ്പെടുത്തി ക്ലബ് ഹൗസ് മാതൃകയില്‍ തന്നെയാണ് ഫേസ്ബുക്ക് ഓഡിയോ റൂമും പ്രവര്‍ത്തിക്കുക. ഓഡിയോ റൂമിന്‍റെ ആദ്യ ബീറ്റ പരീക്ഷണ സെഷന്‍ ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് സഹപ്രവര്‍ത്തകരുമായി നടത്തി. ഫേസ്ബുക്കിലെ ഗെയിമിങുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സുക്കര്‍ബര്‍ഗ് സഹപ്രവര്‍ത്തകരുമായി ആദ്യ ഓഡിയോ റൂമില്‍ ചര്‍ച്ച നടത്തിയത്. ക്ലബ് ഹൗസും ട്വിറ്റര്‍ സ്പേയ്സസും സജീവമായതോടെയാണ് ഫേസ്ബുക്ക് സമാനമായ ഫീച്ചറുകളുമായി ഫേസ്ബുക്ക് ഓഡിയോ റൂമുമായി കടന്നുവരുന്നത്.

ചര്‍ച്ചയുടെ സംഘാടകരെ 'ഹോസ്റ്റ്' എന്ന അടിക്കുറുപ്പില്‍ ഓഡിയോ റൂമിലെ മുകള്‍ നിരയില്‍ കാണിക്കും. റൂമിലെ കേള്‍വിക്കാരെ ക്ലബ് ഹൗസ് മാതൃകയില്‍ താഴെയായും അണിനിരത്തുന്ന രീതി തന്നെയാണ് ഫേസ്ബുക്ക് ഓഡിയോ റൂമും പിന്തുടര്‍ന്നിരിക്കുന്നത്. റൂമിലെ സ്പീക്കര്‍മാര്‍ പിന്തുടരുന്നവര്‍ റുമിലെ ആദ്യ വരിയില്‍ വരുന്ന രീതിയിലാണ് ക്രമീകരണം. റൂമില്‍ സംസാരം തുടര്‍ന്നു കൊണ്ടിരിക്കുന്നവരെ തിളക്കമുള്ള നീല, പര്‍പ്പിള്‍, പിങ്ക് വൃത്തത്തിനുള്ളില്‍ കാണിക്കും. ഫേസ്ബുക്കിലെ വെരിഫൈഡ് പ്രൊഫൈലുകളെ നീല ടിക്കിലും റൂമില്‍ കാണാവുന്നതാണ്.

ഓഡിയോ റൂമിലെ മൂന്ന് പൊട്ടുകള്‍ വഴി മെനുവിലൂടെ ചര്‍ച്ചയുടെ ഓട്ടോ ജനറേറ്റഡ് സബ് ടൈറ്റിലുകള്‍ ലഭിക്കുന്നതാണ്. റൂമിലെ ബഗുകളും പ്രശ്നങ്ങളും ഇതേ മെനു ബട്ടണിലൂടെ റിപ്പോര്‍ട്ട് ചെയ്യാം. നിലവില്‍ ബീറ്റ പതിപ്പ് ഐ.ഒ.എസ്, ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ ലഭ്യമാണ്.

TAGS :

Next Story