Quantcast

''വെള്ളം'' മുരളി ഇവിടെയുണ്ട്; സ്വന്തം ജീവിതംകാണാൻ തിയറ്ററിൽ നേരിട്ടെത്തി കഥാപാത്രം

ജയസൂര്യ നായകനായ ''വെള്ളം'' മുരളിയുടെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ചതാണ്.

MediaOne Logo

  • Published:

    23 Jan 2021 8:06 AM IST

വെള്ളം മുരളി ഇവിടെയുണ്ട്; സ്വന്തം ജീവിതംകാണാൻ തിയറ്ററിൽ നേരിട്ടെത്തി കഥാപാത്രം
X

സ്വന്തം ജീവിതം വെള്ളിത്തിരയിൽ കാണാൻ കഥാപാത്രം തിയേറ്ററിൽ നേരിട്ടെത്തി. കണ്ണൂർ തളിപ്പറമ്പ് സ്വദേശി മുരളി കുന്നുംപുറത്താണ് കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ''വെള്ളം'' എന്ന സിനിമയുടെ ആദ്യ ഷോ കാണാനെത്തിയത്. ജയസൂര്യ നായകനായ ഈ ചിത്രത്തിലെ മുഖ്യ കഥാപാത്രം സാങ്കൽപ്പികമല്ല. തളിപ്പറമ്പ് സ്വദേശി മുരളി കുന്നുംപുറത്തിൻ്റെ ജീവിത കഥയെ ആസ്പദമാക്കി നിർമ്മിച്ചതാണ് ''വെള്ളം''. മുരളിക്കൊപ്പം സിനിമയിലേയും ജീവിതത്തിലേയും മറ്റ് കഥാപാത്രങ്ങളും തീയറ്ററിലെത്തി.

നിരവധി രാജ്യങ്ങളിൽ ടൈൽസ് വ്യാപാരം നടത്തുന്ന വ്യവസായിയാണ് മുരളിയിപ്പോൾ. ആദ്യ ഷോ കാണാൻ നടൻ സന്തോഷ് കീഴാറ്റൂരടക്കം ചിത്രത്തിലഭിനയിച്ച നിരവധി പേർ മുരളിക്കൊപ്പമുണ്ടായിരുന്നു. പ്രജേഷ് സെൻ സംവിധാനം ചെയ്ത വെള്ളത്തിൻ്റെ പ്രധാന ലൊക്കേഷനും തളിപ്പറമ്പും പരിസര പ്രദേശങ്ങളുമായിരുന്നു.

TAGS :

Next Story