Quantcast

ദുബൈ റേസിങ്​ സീസൺ സമ്മാനത്തുക 40 ദശലക്ഷം ഡോളറിലധികമാക്കി ഉയർത്തി

കോവിഡ്​ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുള്ളതിനാൽ കുതിരയോട്ട മത്സരം വിപുലമായി തന്നെ നടത്തിയേക്കും.

MediaOne Logo

Web Desk

  • Updated:

    2021-09-07 17:56:18.0

Published:

7 Sep 2021 5:53 PM GMT

ദുബൈ റേസിങ്​ സീസൺ സമ്മാനത്തുക 40 ദശലക്ഷം ഡോളറിലധികമാക്കി ഉയർത്തി
X

ദുബൈ റേസിങ്​ സീസൺ സമ്മാനത്തുക 40 ദശലക്ഷം ഡോളറിലധികമാക്കി ഉയർത്തി. കോവിഡ്​ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുള്ളതിനാൽ കുതിരയോട്ട മത്സരം വിപുലമായി തന്നെ നടത്തിയേക്കും.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന്​ മത്സരാര്‍ത്ഥികളെത്തുന്ന കുതിരയോട്ട മത്സരത്തിന്റെ സമ്മാനത്തുകയാണ്​ വർധിപ്പിച്ചത്​. യു.എ.ഇ വൈസ്​ പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ അൽ മക്​തൂമി​ന്റെ നിർദേശ പ്രകാരമാണ്​ 2021-22വർഷത്തെ സീസണിലേക്ക്​ വൻ തുക പ്രഖ്യാപിച്ചത്​. ആഭ്യന്തര റേസിങ്​ സീസൺ 2.3 മില്യൺ ഡോളറും 2022 ദുബൈ ലോകകപ്പ് കാർണിവൽ 7.5 മില്യൺ ഡോളറിലധികവും വിലമതിക്കുന്നതാണ്​. അടുത്ത വർഷം മാർച്ച് 26ന് നടക്കുന്ന ദുബൈ ലോകകപ്പിൽ എല്ലാ വിഭാഗങ്ങൾക്കും കുറഞ്ഞത്​ ഒരു മില്യൺ ഡോളർ സമ്മാനത്തുക ലഭിക്കും.

ആഗോള തലത്തിൽ തന്നെ കുതിരയോട്ട മൽസരങ്ങളെ പിന്തുണക്കുന്നതിനു കൂടിയാണ്​​ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദി​ന്റെ നിർദേശപ്രകാരം സമ്മാനത്തുക വർധിപ്പിച്ചതെന്ന്​ ദുബൈ റേസിങ്​ ക്ലബ്​ ബോർഡ്​ ചെയർമാൻ ശൈഖ്​ റാശിദ്​ ബിൻ ദൽമൂഖ്​ബിൻ ജുമാ ആല മക്​തൂം പറഞ്ഞു. 2021-22വർഷത്തെ സീസൺ നവംബർ നാലിനാണ്​ ആരംഭിക്കുക.

TAGS :

Next Story