Quantcast

ആനയിടഞ്ഞാലും വേണ്ടീല.... ആനപ്രേമികള്‍ ഇടയാതിരുന്നാല്‍ മതി

തെരഞ്ഞെടുപ്പ് ചൂടിനിടയിലും സ്ഥാനാര്‍ത്ഥികള്‍പോലും രാമചന്ദ്രന് വേണ്ടി സമയം കണ്ടെത്തുന്നു

MediaOne Logo

Web Desk

  • Published:

    7 April 2019 6:24 AM GMT

ആനയിടഞ്ഞാലും വേണ്ടീല.... ആനപ്രേമികള്‍ ഇടയാതിരുന്നാല്‍ മതി
X

തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്‍.. ഏഷ്യയിലെ തന്നെ ഏറ്റവും ഉയരമുളള ആന. ഏറെ ആരാധകരുള്ള കരിവീരന്‍. തൃശൂര്‍ തെച്ചിക്കോട്ട് കാവ് ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ ആന. പ്രായം അന്‍പതിന് മുകളില്‍ വരും. കാഴ്ചശക്തി നന്നേ കുറവെന്ന് മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റുണ്ട്. ഇതിനോടകം പല തവണ ഇടഞ്ഞു. ഇടയലില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ 13 പേര്‍...

ഇടയല്‍ സ്ഥിരം ഏര്‍പ്പാടാക്കിയപ്പോള്‍ വനം വിലക്ക് ആജീവനാന്ത വിലക്കെന്ന നോട്ടീസ് അടിച്ചു കൊടുത്തു ഈ കരിവീരന്. പക്ഷെ, തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്‍ ഇപ്പോഴും താരം തന്നെ... തെരഞ്ഞെടുപ്പ് ചൂടിനിടയിലും സ്ഥാനാര്‍ത്ഥികള്‍പോലും രാമചന്ദ്രന് വേണ്ടി സമയം കണ്ടെത്തുന്നു. ഇന്നലെ തൃശൂരില്‍ തെച്ചിക്കോട്ട് കാവ് രാമചന്ദ്രന് നീതി നല്‍കണമെന്ന് ആവശ്യപ്പെട്ട് നടന്ന പ്രതിഷേധ കൂട്ടായ്മയിലേക്ക് ഒഴുകിയെത്തിയത് നൂറ് കണക്കിന് പേര്‍.

യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി.എന്‍ പ്രതാപന്‍ പരിപാടി തുടങ്ങും മുന്‍പെ സ്ഥലത്തെത്തി. സി.പി.ഐ നേതാവും ഒല്ലൂര്‍ എം എല്‍ എയുമായ കെ രാജന്‍, മുന്‍ എം.എല്‍.എയും സി.പി.എം നേതാവുമായ ബാബു എം പാലിശ്ശേരി. ബി.ജെ.പി നേതാവും കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ മഹേഷ്, യൂത്ത് കോണ്‍ഗ്രസ് നേതാവ് പ്രസാദ് അങ്ങനെ നേതാക്കളുടെ നീണ്ട നിരതന്നെ എത്തിയിരുന്നു തെച്ചിക്കോട്ട് കാവ് രാമചന്ദ്രന് നീതി ലഭ്യമാക്കാനുള്ള പോരാട്ടത്തിന്. തൃശൂര്‍ നായ്ക്കനാലിലായിരുന്നു പ്രതിഷേധ കൂട്ടായ്മ.

അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ ഈ മാസം പതിനഞ്ച് മുതല്‍ ഉല്‍സവങ്ങള്‍ക്ക് ഉടമകള്‍ ആനകളെ വിട്ടു നല്‍കില്ലെന്നും ഫെസ്റ്റിവല്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.

TAGS :

Next Story