Quantcast

'കേരളം കത്തുമ്പോൾ പിണറായി ചെണ്ടകൊട്ടി രസിച്ചു';രൂക്ഷവിമർശനവുമായി വി.മുരളീധരൻ

വിദ്വേഷപ്രകടനം നടത്തിയവർക്ക് കോഴിക്കോട് മഹാസമ്മേളനം നടത്താൻ അനുവാദം കൊടുത്തത് ഗവൺമെന്റാണ്

MediaOne Logo

Web Desk

  • Updated:

    2022-09-24 08:00:17.0

Published:

24 Sep 2022 7:49 AM GMT

കേരളം കത്തുമ്പോൾ പിണറായി ചെണ്ടകൊട്ടി രസിച്ചു;രൂക്ഷവിമർശനവുമായി വി.മുരളീധരൻ
X

കൊച്ചി: എൻഐഎയുടെ റെയ്ഡിൽ പ്രതിഷേധിച്ച് പോപുലർ ഫ്രണ്ട് പ്രഖ്യാപിച്ച ഹർത്താലിൽ 'ഇന്നലെ കേരളം മുഴുവൻ കത്തുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ ചെണ്ടകൊട്ടി രസിച്ചു'വെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. ഹർത്താലിനിടെ, സൈബർ സുരക്ഷ ചർച്ചാവിഷയമാക്കി കേരള പൊലീസ് സംഘടിപ്പിച്ച കൊക്കോൺ സമ്മേളനം മുഖ്യമന്ത്രി ചെണ്ടകൊട്ടി ഉദ്ഘാടനം ചെയ്തതു ചൂണ്ടിക്കാണിച്ചാണ് മുരളീധരന്റെ പരിഹാസം.

''ഈ അക്രമങ്ങളൊക്കെ നടക്കുമ്പോൾ മുഖ്യമന്ത്രിയുടേത് നീറോ ചക്രവർത്തിയെ അനുസ്മരിപ്പിക്കുന്ന പെരുമാറ്റമായിരുന്നു. റോം കത്തിയെരിയുമ്പോൾ നീറോ ചക്രവർത്തി വീണ വായിക്കുകയായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. ഇവിടെ കേരളം മുഴുവൻ കത്തിയെരിയുമ്പോൾ മുഖ്യമന്ത്രി കൊച്ചിയിൽ ചെണ്ടകൊട്ടി രസിക്കുകയായിരുന്നു. അക്രമങ്ങൾ തടയാതെ പൊലീസ് മേധാവിയും കൊക്കൂൺ സമ്മേളനം ആസ്വദിച്ചു. അക്രമികളെ എവിടെയെങ്കിലും പൊലീസ് നേരിട്ടതായി കണ്ടില്ല. പ്രതിപക്ഷ പാർട്ടികൾ ഹർത്താൽ നടത്തിയാൽ പൊലീസ് ഈ സമീപനം സ്വീകരിക്കുമോ?'' അദ്ദേഹം ചോദിച്ചു.

വിദ്വേഷപ്രകടനം നടത്തിയവർക്ക് കോഴിക്കോട് മഹാസമ്മേളനം നടത്താൻ അനുവാദം കൊടുത്തത് ഗവൺമെന്റാണ്. പോപുലർ ഫ്രണ്ടിനെ നിരോധിക്കണോ എന്ന കാര്യം ആഭ്യന്തര വകുപ്പ് പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കും. നിരപരാധികളെന്ന പോപുലർ ഫ്രണ്ടിന്റെ വാദം കോടതി തീരുമാനിക്കട്ടെയെന്നും മന്ത്രി പറഞ്ഞു.

TAGS :

Next Story