Quantcast

മതവും സമുദായവും നോക്കി പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്ന രീതി അപകടകരം: സത്താർ പന്തല്ലൂർ

ഏക സിവിൽകോഡ്, മണിപ്പൂർ പോലുള്ള വിഷയങ്ങൾ രാജ്യത്തിന്റെ പൊതു പ്രശ്‌നമായി കൈകാര്യം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2023-07-08 07:27:28.0

Published:

8 July 2023 11:34 AM IST

മതവും സമുദായവും നോക്കി പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്ന രീതി അപകടകരം: സത്താർ പന്തല്ലൂർ
X

കൊച്ചി: സിപി.എമ്മിനെ വീണ്ടും വിമർശിച്ച് സത്താർ പന്തല്ലൂർ. മതവും സമുദായവും നോക്കി പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്ന രീതി അപകടകരമെന്ന് സത്താർ പന്തല്ലൂർ പറഞ്ഞു. 'സമുദായങ്ങളെ വെവ്വേറെ കൈകാര്യം ചെയ്യുന്ന രീതി പുതിയ പ്രവണതയാണ്. മണിപ്പൂർ ജനജാഗ്രതാ സദസ്സിലേക്ക് കോൺഗ്രസ് മുസ്‌ലിം സമുദായത്തെ ക്ഷണിച്ചത് അഭിനന്ദനാർഹമാണ്. ശിക്ഷകരും രക്ഷകരും ആരാണെന്ന് തിരിച്ചറിയണം'. സാത്താർ പന്തല്ലൂർ പറഞ്ഞു. എറണാകുളം ഡി.സി.സിയുടെ മണിപ്പൂർ ജനജാഗ്രതാ സദിസ്സിൽ സത്താർ പന്തല്ലൂർ പറഞ്ഞു.

ഏക സിവിൽകോഡിനെതിരെ ഉയർന്നുവരുന്ന എല്ലാ ശബ്ദങ്ങളേയും പ്രോത്സാഹിപ്പിക്കണമെന്ന നിലപാടാണ് സമസ്തക്കുള്ളത്. എന്നാൽ ഈ വിഷയത്തിൽ സി.പി.എം രാഷ്ടീയ മുതലെടുപ്പ് നടത്താൻ ശ്രമിക്കുന്നുണ്ടോയെന്ന സംശയം സമസ്തക്കകത്ത് ശക്തമാണ്. അത് തന്നെയാണ് സമസ്ത നേതാവും എസ്.കെ എസ്. എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റുമായ സത്താർ പന്തല്ലൂർ പറഞ്ഞത്. ഓരോ സമുദായത്തേയും വെവ്വേറെ കൈകാര്യം ചെയ്യാതെ ഏക സിവിൽകോഡ്, മണിപ്പൂർ പോലുള്ള വിഷയങ്ങൾ രാജ്യത്തിന്റെ പൊതു പ്രശ്‌നമായി കൈകാര്യം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.



TAGS :

Next Story