Quantcast

പത്തനംതിട്ടയിൽ യുവതിയുടെ കൈ വെട്ടിമാറ്റിയ കേസില്‍ ഭർത്താവ് അറസ്റ്റിൽ

ഏഴംകുളം സ്വദേശി സന്തോഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള വിദ്യയുടെ കൈകൾ തുന്നിച്ചേർക്കാനുള്ള ശസ്ത്രക്രിയ പുരോഗമിക്കുകയാണ്

MediaOne Logo

Web Desk

  • Updated:

    2022-09-18 04:50:04.0

Published:

18 Sept 2022 8:16 AM IST

പത്തനംതിട്ടയിൽ യുവതിയുടെ കൈ വെട്ടിമാറ്റിയ കേസില്‍ ഭർത്താവ് അറസ്റ്റിൽ
X

പത്തനംതിട്ട കലഞ്ഞൂരിൽ യുവതിയുടെ കൈകൾ വെട്ടിമാറ്റിയ കേസില്‍ ഭർത്താവ് അറസ്റ്റിൽ. ഏഴംകുളം സ്വദേശി സന്തോഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള വിദ്യയുടെ കൈകൾ തുന്നിച്ചേർക്കാനുള്ള ശസ്ത്രക്രിയ പുരോഗമിക്കുകയാണ്. ഇന്നലെ രാത്രിയുണ്ടായ ആക്രമണത്തിൽ മകളെ രക്ഷിക്കാനെത്തിയ വിദ്യയുടെ അച്ഛൻ വിജയനും ഗുരുതരമായി പരിക്കേറ്റിരുന്നു...

കലഞ്ഞൂർ ചാവടിമല സ്വദേശി വിദ്യക്ക് നേരെയാണ് ഇന്നലെ രാത്രി അതിക്രൂരമായ ആക്രമണമുണ്ടായത്. അടൂർ ഏഴംകുളം സ്വദേശിയായ ഭർത്താവ് സന്തോഷാണ് യുവതിക്ക് നേരെ ആക്രമണം നടത്തിയത്. ഇന്നലെ രാത്രി 9.30യോടെ കലഞ്ഞൂരിലെ വീട്ടിലെത്തിയ സന്തോഷ് വടിവാൾ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ വിദ്യയുടെ രണ്ട് കൈകളും അറ്റു തൂങ്ങി.

നിലവിളികേട്ട് ഓടിയെത്തിയ യുവതിയുടെ അച്ഛൻ വിജയനെയും സന്തോഷ് വെട്ടിപ്പരിക്കേൽപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഇരുവരും തിരുവനന്തപുരത്തെ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ആക്രമണത്തിന് പിന്നാലെ നാട്ടുകാർ ഓടിയെത്തിയതോടെ സന്തോഷ് രക്ഷപ്പെടുകയായിരുന്നു.

കുടുംബ പ്രശ്നങ്ങളെ തുടർന്ന് ദീർഘ നാളുകളായി അകന്ന് കഴിഞ്ഞിരുന്ന വിദ്യയും സന്തോഷും വിവാഹ മോചനത്തിനായി കോടതിയെ സമീപിച്ചിരുന്നു. ഇരുവരും തമ്മിലുള്ള കുടുംബ പ്രശ്നങ്ങളാണ് ആക്രമണത്തിന് കാരണമായതെന്നാണ് പൊലീസ് പറയുന്നത്.

TAGS :

Next Story