Quantcast

ചൈനയിലെ ലോകപ്രസിദ്ധ കാന്റൺ ഫെയറിലേക്ക് യാത്രയൊരുക്കി മീഡിയാവണ്ണും ബോൺവോയും 

പുതിയ ട്രിപ്പിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ എത്രയും വേഗം 9961401502, 8594022166 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് സംഘാടകർ 

MediaOne Logo

Web Desk

  • Published:

    22 Aug 2019 11:37 AM GMT

ചൈനയിലെ ലോകപ്രസിദ്ധ കാന്റൺ ഫെയറിലേക്ക് യാത്രയൊരുക്കി മീഡിയാവണ്ണും ബോൺവോയും 
X

വിജയകരമായ ആദ്യ ചൈനായാത്രക്കു ശേഷം മീഡിയാവണ്ണും കൺസപ്റ്റ് ട്രിപ്പ് ഡിസൈനേഴ്‌സായ ബോൺവോ കോഴിക്കോടും അടുത്ത യാത്രാ പദ്ധതി പ്രഖ്യാപിച്ചു. ചൈനയിലെ ഗ്വാങ്‌ചോയിൽ നടക്കുന്ന വ്യവസായ പ്രദർശനമായ കാന്റൺ ഫെയറിലേക്കാണ് ഒക്ടോബർ 13 മുതൽ 19 യുള്ള രണ്ടാമത്തെ യാത്ര.

ചൈനയിലെ വ്യവസായ നഗരമായ ഗ്വാങ്‌ചോയിൽ 1957 മുതൽ നടന്നുവരുന്ന വ്യാപാരമേളയാണ് കാന്റൺ ഫെയർ. വർഷത്തിൽ രണ്ടുതവണയാണ് മേള സംഘടിപ്പിക്കുന്നത്. 2007 മുതൽ ഇത് import export fair എന്ന പേരിൽ അറിയപ്പെടുന്നു. 210 രാജ്യങ്ങിൽ നിന്നായി രണ്ടു ലക്ഷത്തോളം ഉപഭോക്താക്കളാണ് ഒരോ വർഷവും കാന്റൺ ഫെയറിൽ പങ്കെടുക്കാനെത്തുന്നത്. ചൈനയിൽ നിന്നും പുറത്തുനിന്നുമായി കാൽ ലക്ഷത്തോളം പ്രദർശകരും ഒന്നര ലക്ഷത്തിലേറെ വ്യത്യസ്ത ഉത്പന്നങ്ങളും മേളയിൽ പ്രദർശനത്തിനെത്തും.

12 ലക്ഷം സ്‌ക്വയർ മീറ്ററിലാണ് മേള സെറ്റ് ചെയ്തിരിക്കുന്നത്. വാണിജ്യമേഖലയിൽ സംഭവിക്കുന്ന പരിഷ്‌കാരങ്ങൾ മനസ്സിലാക്കുന്നതിനും സ്വന്തമാക്കുന്നതിനും വേണ്ടിയാണ് ഒരോവർഷവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കാന്റണിലോക്ക് ചെറുകിട വന്കിടെ വ്യവസായികൾ ഒഴുകിയെത്തുന്നത്. കേരളത്തിൽ നിന്നും ഈ മേള ലക്ഷ്യമാക്കി യാത്ര ചെയ്യുന്നവരുടെ എണ്ണം വർഷംതോറും വർധിച്ചുവരികയാണ്.

വ്യവസായ നഗരമായ ഗ്വാങ്‌ചോയിൽ നിന്ന് അമേരിക്ക, യൂറോപ്പ് മുതൽ കേരളത്തിലേക്കു വരെ ഗുണമേന്മയുള്ള നിരവധി ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്. ചെറുതും വലുതുമായ അനേകം വ്യവസായ ശാലകൾ, എക്‌സ്‌പോർട്ട് ബിസിനസ്സുകാർ, ഏജന്റുമാർ, നിരവധി വാണിജ്യ പ്രദർശനങ്ങൾ എന്നിവ ഗ്വാങ്‌ചോയിലുണ്ട്.

മീഡിയ വണ്ണും ബോൺവോയും സംഘടിപ്പിച്ച ആദ്യ ചൈനാ ട്രിപ്പിനിടെ കേരളത്തിൽ നിന്നുള്ള പ്രതിനിധികൾ ചൈനയിലെ സംരംഭകരുമായി ചർച്ച നടത്തുന്നു

മൂന്ന് ഘട്ടങ്ങളിലായാണ് പ്രദർശനം നടക്കുന്നത്. ആഗോള ബിസിനസ്സുകാർക്ക് ഏറെ പ്രിയപ്പെട്ട കാന്റൺ ഫെയറിൻ ആദ്യ ഘട്ടത്തിലാണ് ഏറെ ആകർഷകമായ ഉത്പന്നങ്ങളുടെ പ്രദർശനം. ഒക്ടോബർ 15 മുതൽ 19 വരെ നടക്കുന്ന ആദ്യ സെഷനിൽ ഇലക്ട്രോണിക്‌സ്, ലൈറ്റിങ് ഉപകരണങ്ങൾ, വാഹനങ്ങൾ - സ്‌പെയർ പാർട്ടുകൾ, മെഷിനറികൾ, ഹാർഡ്‌വെയർ - ടൂൾസ്, കൺസ്ട്രക്ഷൻ മെറ്റീരിയൽസ്, കെമിക്കൽ ഉൽപ്പന്നങ്ങൾ, എനർജി റിസോഴ്‌സസ്, ഇന്റർനാഷണൽ പവലിയൻ എന്നിവയുടെ പ്രദർശനമാണുള്ളത്. ഈ സെഷനിലേക്കാണ് ബോൺവോയുടെ സംഘം യാത്ര ലക്ഷ്യമിട്ടിരിക്കുന്നത്.

കൺസ്യൂമർ ഗുഡ്‌സ്, ഗിഫ്റ്റ്‌സ് ആന്റ് ഹോം ഡെക്കറേഷൻസ് (ഒക്ടോബർ 23 മുതൽ 27 വരെ) എന്നിവയുടെ പ്രദർശനമാണ് രണ്ടാം ഘട്ടം. ഒക്ടോബർ 31 മുതൽ നവംബർ നാല് വരെയുള്ള മൂന്നാം സെഷനിൽ ടെക്‌സ്‌റ്റൈൽസ് ആന്റ് ഗാർമെന്റ്‌സ്, ഷൂസ്, ഓഫീസ് സപ്ലൈസ്, കേസസ് ആന്റ് ബാഗ്‌സ്, റിക്രിയേഷൻ പ്രൊഡക്ട്‌സ്, റിക്രിയേഷൻ പ്രൊഡക്ട്‌സ്, ഫുഡ്ഡ്, ഹെൽത്ത് പ്രൊഡക്ട്‌സ്, മെഡിക്കൽ ഡിവൈസസ്, ഇന്റർ നാഷണൽ പവലിയൻ എന്നിവയുടെ പ്രദർശനമാണുള്ളത്.

ആദ്യ 'ഗോടു ചൈന'ട്രിപ്പിലൂടെ തന്നെ നിരവധി പുതു സംരംഭങ്ങൾക്ക് തുടക്കം കുറിക്കാൻ മീഡിയാവൺ - ബോൺവോ ട്രിപ്പിന് സാധിച്ചു. സംഘാടകർക്ക് ചൈനയിലുള്ള മുൻപരിചയം പുതിയ സംരഭകർക്ക് കാര്യങ്ങൾ എളുപ്പമാക്കി കൊടുക്കാൻ കാരണമായെന്ന് ആദ്യ സംഘം സാക്ഷ്യപ്പെടുത്തുന്നു. ചൈനയിലെ വാണിജ്യ, വ്യവസായ സംരംഭകരുമായി നേരിൽ സംവദിക്കാനും പരസ്പര സഹകരണത്തിനുള്ള വഴികൾ കണ്ടെത്താനും കഴിഞ്ഞു. വ്യവസായ സംരംഭങ്ങൾ വിപുലപ്പെടുത്തുന്നതിനുള്ള സാധ്യതകളും പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള അവസരങ്ങളും മനസ്സിലാക്കിയതിനു ശേഷമാണ് സംഘം മടങ്ങിയത്.

ചൈനയിലേക്കുള്ള വിസ പ്രൊസസിംഗിന് 15 ദിവസം എടുക്കുമെന്നതിനാൽ പുതിയ ട്രിപ്പിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ എത്രയും വേഗം 9961401502, 8594022166 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.

TAGS :

Next Story