Quantcast

ചരിത്രവും കടന്ന്; സ്പെയിൻ, മൊറോക്കോ, പോർച്ചു​ഗൽ യാത്രയൊരുക്കി മീഡിയവൺ

ആയിരം വർഷങ്ങൾക്ക് മുമ്പ് അവർ യാത്ര ചെയ്ത വഴികളിലൂടെ, സാംസ്കാരിക നിലകൾ കെട്ടിപ്പടുത്ത ഇടങ്ങളിലൂടെ ഒരിക്കലെങ്കിലും പോകണമെന്ന് ആ​ഗ്രഹിക്കുന്ന സഞ്ചാരികൾക്ക് അവസരമൊരുക്കിയിരിക്കുകയാണ് മീഡിയവൺ

MediaOne Logo

geethu

  • Published:

    9 Dec 2025 6:55 PM IST

ചരിത്രവും കടന്ന്; സ്പെയിൻ, മൊറോക്കോ, പോർച്ചു​ഗൽ യാത്രയൊരുക്കി മീഡിയവൺ
X

ഒരിക്കൽ കൂടി, അല്ലെങ്കിൽ ഒരിക്കലെങ്കിലും ജീവിതത്തിൽ കാണണമെന്ന് ആ​ഗ്രഹിക്കുന്ന നാട് ഏതായിരിക്കും? പൂർവകാലവും ഭാവികാലവും കണ്ടുമുട്ടുന്ന ന​ഗരവീഥികൾ, പ്രകൃതിയുടെയും മനുഷ്യന്റെയും നിർമിതികൾ, ലോകം മുഴുവൻ ആരാധകരുള്ള കലാകാരന്മാരുടെയും കലാസൃഷ്ടികളുടെയും സം​ഗമഭൂമിക, ഫുട്ബോൾ പ്രേമികളുടെ സ്വന്തം ഇടം. സ്പെയിൻ അങ്ങനെയൊരു നാടാണ്.

കാളപ്പോരും ടൊമാറ്റോ ഫെസ്റ്റും നാടോടി നൃത്തമായ ഫ്ലമെൻകോ (Flamenco)യും സർദാന (Sardana)യും ലാറ്റിൻ പാട്ടുകളും സൂര്യൻ തിളങ്ങി നിൽക്കുന്ന കടൽക്കരകളും തേടി മാത്രം വർഷാവർഷം യാത്രികർ ആ നാട്ടിലേക്ക് പറന്നെത്തി.



സ്പെയിൻ എന്ന സ്വപ്നഭൂമിക

സ്വപ്നങ്ങൾ മാത്രമല്ല, ചരിത്രവും സ്പെയിനിനെ സമ്പന്നമാക്കുന്നു. സെമറ്റിക് മതങ്ങളുടെ വിള നിലം കൂടിയാണ് ഈ മെഡിറ്റേറിയൻ രാജ്യം. ആയിരം വർഷങ്ങൾക്ക് മുമ്പുള്ള സാഹസിക-സാംസ്കാരിക പൈതൃകത്തിന്റെ കഥകൾ പറയാനുണ്ട്, അവിടത്തെ നാട്ടുവഴികൾക്ക്. മൊറോക്കോ വഴി ജിബ്രാൾട്ടർ (ജബലുത്താറിക്) കടലിടുക്ക് വഴി എത്തിയ മുസ്‍ലിംകൾ സ്പെയിനിൽ 700 വർഷത്തോളം നീണ്ട ഭരണത്തിന് തുടക്കമിട്ടു. അൽ ആന്തുലെസ് കേന്ദ്രീകരിച്ചു സെവില്ലയും കൊർദോവയും സാംസ്കാരിക കേന്ദ്രങ്ങളായി മാറിയ നീണ്ട കാലം. ​ഗണിതവും ജ്യോതിശാസ്ത്രവും ഔഷധചികിത്സയും തത്ത്വശാസ്ത്രവും സ്പെയിനിൽ പുതിയ അധ്യായം കുറിച്ചു. ആ മുന്നേറ്റം ലോകത്തെമ്പാടുമുള്ള പണ്ഡിതരെയും വിദ്യാർഥികളെയും സ്പെയിനിലേക്ക് ക്ഷണിച്ചു വരുത്തി.

ഒരു യാത്രയും 3 രാജ്യങ്ങളും

ആയിരം വർഷങ്ങൾക്ക് മുമ്പ് അവർ യാത്ര ചെയ്ത വഴികളിലൂടെ, സാംസ്കാരിക നിലകൾ കെട്ടിപ്പടുത്ത ഇടങ്ങളിലൂടെ ഒരിക്കലെങ്കിലും പോകണമെന്ന് ആ​ഗ്രഹിക്കുന്ന സഞ്ചാരികൾക്ക് അവസരമൊരുക്കിയിരിക്കുകയാണ് മീഡിയവൺ. മൊറോക്കോ സ്പെയിൻ, പോർച്ചു​ഗൽ എന്നിങ്ങനെ 3 രാജ്യങ്ങളിലൂടെ ഒരു സാഹസിക യാത്ര. മൊറോക്കയിലെ കാസാബ്ലാങ്ക (Casablanca) മറക്കേഷ് (Marrakesh), മുഹമ്മദീയ(Mohammedia), റാബത് (Rabat), താൻജിയർ (Tangier) എന്നിവിടങ്ങൾ കണ്ടാണ് തുടക്കം. മൊറോക്കയിൽ നിന്ന് ജിബ്രാൾട്ടർ കടലിടുക്ക് ഫെറിയിൽ മുറിച്ച് കടന്ന് സ്പെയിനിലേക്ക്. സ്പെയിനിൽ സെവില്ലേ (Seville), ലിസ്ബൺ (Lisbon), കാർഡോബ (Cordoba), ​ഗ്രാനാഡ (Granada), ടോലേഡോ (Toledo) വഴി സ്പെയിനിന്റെ തലസ്ഥാനമായ മാഡ്രിഡ് (Madrid) വഴി നടത്തുന്ന കിടിലൻ യാത്ര.



മീഡിയവൺ മാനേജിങ്ങ് എഡിറ്റർ സി.ദാവൂദ് നേതൃത്വം നൽകുന്ന യാത്രയിൽ ചരിത്ര അധ്യാപകർ, സഞ്ചരികൾ, ബിസിനസുകാർ തുടങ്ങിയവർ പങ്കെടുക്കും. 11 ദിവസം നീണ്ടുനിൽക്കുന്ന യാത്ര അടുത്ത വർഷം ഏപ്രിൽ ആദ്യവാരമാണ് ആരംഭിക്കുന്നത്. വിമാന ടിക്കറ്റ് കൂടാതെ 2,48,000/- രൂപയാണ് ഒരാളുടെ ചെലവ്. ലോകത്തിൻ്റെ ഏത് ഭാഗത്ത് നിന്നും നിങ്ങൾക്ക് യാത്രയിൽ പങ്കെടുക്കാം. കൂടാതെ താത്പര്യമുള്ളവർക്കായി മാഡ്രിഡിൽ നിന്ന് 4 ദിവസത്തെ സ്വിറ്റ്സർലൻഡ് യാത്രയ്ക്കും പദ്ധതിയുണ്ട്.

മൊറോക്കോ - യൂറോപ്പ് വിസ ലഭിക്കാൻ നേരത്തെ തന്നെ പേപ്പർ വർക്കുകൾ ചെയ്യേണ്ടതിനാൽ എത്രയും പെട്ടെന്ന് നിങ്ങളുടെ സീറ്റ് ഉറപ്പാക്കുക. ബുക്ക് ചെയ്യാൻ 7591900633 എന്ന നമ്പറിൽ വിളിക്കുക അല്ലെങ്കിൽ destinations.mediaoneonline.com വെബ്സൈറ്റ് സന്ദർശിക്കുക.

TAGS :

Next Story