Quantcast

ഇപ്പോൾ നോക്കിയാൽ അരുണാചലും നാഗാലാൻഡും അസ്സമും പിടിക്കാം; മീഡിയവൺ അൺടെയ്‌മിഡ് നോർത്ത് ഈസ്റ്റ്

കാസിരംഗ ദേശീയ ഉദ്യാനത്തിൽ ജീപ്പ് സവാരി ചെയ്ത് ഒറ്റക്കൊമ്പൻ കണ്ടാമൃഗത്തെയും വന്യജീവികളും ഒരിക്കൽ കണ്ടവർ ഒരിക്കലും മറക്കാൻ സാധ്യതയില്ല

MediaOne Logo

Web Desk

  • Published:

    28 Oct 2025 1:00 PM IST

mediaone untamed north east
X

മലയാളിക്ക് യാത്രകൾ ഹരമാണ്. ഒരു ചായക്കുടിക്കാൻ വരെ നട്ടപ്പാതിരയ്ക്ക് വണ്ടിയെടുത്ത് 400 കിലോമീറ്റർ ഓടാനും തയ്യാറാണ് യാത്രാസ്നേഹികൾ. അവസരം കിട്ടിയാൽ ഒന്നും നോക്കാതെ ഇന്ത്യ മുഴുവൻ കറങ്ങിക്കളയും പഹയന്മാർ. ഇന്ത്യയുടെ തെക്കും വടക്കും പടിഞ്ഞാറും സ്ഥിരം പോകുന്ന പ്രദേശങ്ങൾ. എന്നാൽ മലയാളികൾ അധികം എത്തിപ്പെടാത്ത ഇടമാണ് വടക്ക് കിഴക്കേ അറ്റം. പശ്ചിമ ബംഗാളിനും അപ്പുറമുള്ള സപ്ത സഹോദരിമാർ.

ഹിമാലയത്തിന്റെ തണലും മഞ്ഞും കുളിരും ഏറ്റുവാങ്ങി നിൽക്കുന്ന അരുണാചൽപ്രദേശ്, ഹോൺബിൽ ഉത്സവങ്ങൾക്ക് പേരുകേട്ട ഉത്സവങ്ങളുടെ നാടായ നാഗാലാൻഡ്, തട്ടുതട്ടായി തൂങ്ങി കിടക്കുന്ന അസ്സം. അവിടെ കാണാൻ അനവധി കാഴ്ചകളുണ്ട്, ആസ്വദിക്കാൻ വ്യത്യസ്തമായ രുചികളും സംസ്കാരങ്ങളുമുണ്ട്. ഇതെല്ലാം കണ്ടറിയാനും അനുഭവിച്ചറിയാനും അവസരമൊരുക്കുകയാണ് മീഡിയവൺ അൺടെയ്‌മിഡ് നോർത്ത് ഈസ്റ്റ് ട്രിപ്പ് (Untamed North East Trip). മൂന്ന് സംസ്ഥാനങ്ങളിലൂടെ, പതിമൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സുന്ദരമായൊരു യാത്ര.




കേരളത്തിൽ നിന്നാരംഭിക്കുന്ന ട്രെയ്ൻ രണ്ട് ദിവസങ്ങൾ കൊണ്ട് നാഗാലാൻ്റിലെ ദിമാപൂരിൽ എത്തിച്ചേരും. ഏഷ്യയുടെ ആദ്യത്തെ ഹരിത ഗ്രാമമായ ഖൊണോമ, കൊഹിമ നഗരം, കിസാമ ഹെറിറ്റേജ് വില്ലേജ്, അരുണാചലിലെ ബോംഡില, സെല പാസ്സ്, തവാങ്, ആസാമിലെ തെസ്പൂർ, ഗുവഹാത്തി എന്നിവിടങ്ങളെല്ലാം കാണാനുള്ള അവസരമുണ്ട്.

കാസിരംഗ ദേശീയ ഉദ്യാനത്തിൽ ജീപ്പ് സവാരി ചെയ്ത് ഒറ്റക്കൊമ്പൻ കണ്ടാമൃഗത്തെയും വന്യജീവികളും ഒരിക്കൽ കണ്ടവർ ഒരിക്കലും മറക്കാൻ സാധ്യതയില്ല.

നല്ലൊരു യാത്രാനുഭവുമായി പുതുവർഷം ആരംഭിക്കാൻ ആഗ്രഹമുള്ളവർക്ക് ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യാം.


രണ്ടാഴ്ചയോളം നീണ്ടു നിൽക്കുന്ന യാത്രയുടെ ചെലവ് ട്രെയിൻ ടിക്കറ്റുകൾ അടക്കം 31, 900 രൂപയാണ്. സഞ്ചാരിയും മാധ്യമപ്രവർത്തകനുമായ മുജീബ് റഹ്മാനാണ് യാത്ര നയിക്കുന്നത്. താത്പര്യമുള്ളവർക്ക് 7591900633 എന്ന നമ്പറിൽ വിളിച്ചോ, destinations.mediaoneonline.com എന്ന വെബ്സൈറ്റ് സന്ദർശിച്ചോ അല്ലെങ്കിൽ തന്നിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തോ രജിസ്റ്റർ ചെയ്യാവുന്നതാണ്.

TAGS :

Next Story