ദ്വീപു കാണാം, കാഴ്ചകളുടെ കരയിലെത്താം; മീഡിയവൺ ഫ്ലൈ ടു ലക്ഷദ്വീപ്
ഏപ്രിൽ 19 മുതൽ 22 വരെയും 22 മുതൽ 25 വരെയും രണ്ട് ബാച്ചുകളിലായാണ് യാത്ര.

ഹീറോ ഹോണ്ടയിലൊരു 30-40ൽ മെല്ലെ കറങ്ങിയാൽ പോലും 1 മണിക്കൂറിനുള്ളിൽ ചുറ്റി വരാം, ലക്ഷദ്വീപിലെ ചില ദ്വീപുകൾ അത്ര കുഞ്ഞനാണ്. കര ചെറുതാണെങ്കിലും കടലോളം കാഴ്ചകളുണ്ട് കേരളത്തിനോട് ചേർന്ന് കിടക്കുന്ന ഈ കൊച്ചു ദ്വീപിൽ. 32 ചതുരശ്ര കിലോമീറ്ററിൽ കടലിന് നടുക്ക് മുത്തു പോലെ ചിതറി കിടക്കുന്ന 36 ദ്വീപുകളുടെ സമൂഹമാണ് ലക്ഷദ്വീപ്. ഇതിൽ മനുഷ്യവാസം ഉള്ളതും ഇല്ലാത്തതുമായി ദ്വീപുകളുണ്ട്. പവിഴപ്പുറ്റുകൾ പണിതുയർത്തി നിൽക്കുന്ന പോലെ കുറേ ദ്വീപുകൾ.
ആന്ത്രോത്തും, കവരത്തിയും കൽപെനിയും അമേനിയും അഗത്തിയും മിനിക്കോയും കേരളത്തിലെ സ്ഥലങ്ങൾ പോലെ തന്നെ മലയാളിക്ക് പരിചിതമാണ്. ആ പരിചയം വിപുലമാക്കാം, ലക്ഷദ്വീപിനെ അടുത്തറിയാൻ അവസരമൊരുക്കുകയാണ് മീഡിയവൺ ഫ്ലൈ ടു ലക്ഷദ്വീപ് ട്രിപ്പ്.
ഏപ്രിൽ 19 മുതൽ 22 വരെയും 22 മുതൽ 25 വരെയും രണ്ട് ബാച്ചുകളിലായാണ് യാത്ര. കൊച്ചിയിൽ നിന്ന് ഫ്ലൈറ്റിൽ തുടങ്ങുന്ന ട്രിപ്പ് ആദ്യ ദിനം അഗത്തിയിലാണ് എത്തിച്ചേരുന്നത്. ലക്ഷദ്വീപിന്റെ പ്രധാന ആകർഷണങ്ങളായ ഗോൾഡൻ ജൂബിലി മ്യൂസിയം, ലഗൂൺ ബീച്ച്, ഹംദാൻ ബീച്ച്, ഈസ്റ്റേൺ ബീച്ച്, ഫ്ലോട്ടിങ് ജെട്ടി, വെസ്റ്റേൺ ജെട്ടി തുടങ്ങിയ നിരവധി സ്ഥലങ്ങൾ സന്ദർശിക്കാൻ അവസരമുണ്ട്. കൽപ്പിട്ടി ദ്വീപിലെ സംസ്കാരവും പ്രകൃതി ഭംഗിയും അടുത്തറിയാനും ട്രിപ്പ് അവസരമൊരുക്കുന്നു. കടലിന് അടിയിലെ കാഴ്ചകൾ കാണാനും സാഹസികത ഇഷ്ടപ്പെടുന്നവർക്ക് സ്നോർക്ക്ലിങ്ങിനും മറ്റും അവസരമുണ്ട്.
യാത്രികനും മാധ്യമപ്രവർത്തകനുമായ മുജീബ് റഹ്മാനാണ് യാത്ര നയിക്കുന്നത്. ലക്ഷദ്വീപിലെ വിവിധ ബീച്ചുകളിലൂടെയുള്ള ഈ യാത്രയ്ക്ക് 34,900 രൂപയാണ് ചെലവ് വരുന്നത്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 7591900633 എന്ന നമ്പറിലേക്ക് വിളിക്കൂ, അല്ലെങ്കിൽ destinations.mediaoneonline.com വെബ്സൈറ്റ് സന്ദർശിക്കൂ.
Adjust Story Font
16

