Quantcast

ദ്വീപു കാണാം, കാഴ്ചകളുടെ കരയിലെത്താം; മീഡിയവൺ ഫ്ലൈ ടു ലക്ഷദ്വീപ്

ഒക്ടോബർ 18 മുതൽ 4 ദിവസത്തേക്കാണ് യാത്ര

MediaOne Logo

Web Desk

  • Published:

    18 Aug 2025 11:32 AM IST

mediaone fly to lakshadweep
X

ഹീറോ ഹോണ്ടയിലൊരു 30-40ൽ മെല്ലെ കറങ്ങിയാൽ പോലും 1 മണിക്കൂറിനുള്ളിൽ ചുറ്റി വരാം, ലക്ഷദ്വീപിലെ ചില ദ്വീപുകൾ അത്ര കുഞ്ഞനാണ്. കര ചെറുതാണെങ്കിലും കടലോളം കാഴ്ചകളുണ്ട് കേരളത്തിനോട് ചേർന്ന് കിടക്കുന്ന ഈ കൊച്ചു ​ദ്വീപിൽ.

32 ചതുരശ്ര കിലോമീറ്ററിൽ കടലിന് നടുക്ക് മുത്തു പോലെ ചിതറി കിടക്കുന്ന 36 ദ്വീപുകളുടെ സമൂഹമാണ് ലക്ഷദ്വീപ്. ഇതിൽ മനുഷ്യവാസം ഉള്ളതും ഇല്ലാത്തതുമായി ദ്വീപുകളുണ്ട്. പവിഴപ്പുറ്റുകൾ പണിതുയർത്തി നിൽക്കുന്ന പോലെ കുറേ ദ്വീപുകൾ.

ആന്ത്രോത്തും, കവരത്തിയും കൽപേനിയും അമിനിയും അ​ഗത്തിയും മിനിക്കോയിയും കേരളത്തിലെ സ്ഥലങ്ങൾ പോലെ തന്നെ മലയാളിക്ക് പരിചിതമാണ്. ആ പരിചയം വിപുലമാക്കാം, ലക്ഷദ്വീപിനെ അടുത്തറിയാൻ അവസരമൊരുക്കുകയാണ് മീഡിയവൺ ഫ്ലൈ ടു ലക്ഷദ്വീപ് ട്രിപ്പ്.

ഒക്ടോബർ 18 മുതൽ 4 ദിവസത്തേക്കാണ് യാത്ര. ആദ്യ ദിനം അ​ഗത്തിയിലാണ് എത്തിച്ചേരുന്നത്. ലക്ഷദ്വീപിന്റെ പ്രധാന ആകർഷണങ്ങളായ ​ഗോൾഡൻ ജൂബിലി മ്യൂസിയം, ല​ഗൂൺ ബീച്ച്, ഹംദാൻ ബീച്ച്, ഈസ്റ്റേൺ ബീച്ച്, ഫ്ലോട്ടിങ് ജെട്ടി, വെസ്റ്റേൺ ജെട്ടി തുടങ്ങിയ നിരവധി സ്ഥലങ്ങൾ സന്ദർശിക്കാൻ അവസരമുണ്ട്. കൽപ്പിട്ടി ദ്വീപിലെ ജൈവ വൈവിധ്യവും പ്രകൃതി ഭം​ഗിയും അടുത്തറിയാനും ട്രിപ്പ് അവസരമൊരുക്കുന്നു. കടലിന് അടിയിലെ കാഴ്ചകൾ കാണാനും സാഹസികത ഇഷ്ടപ്പെടുന്നവർക്ക് സ്നോർക്ക്ലിങ്ങിനും മറ്റും അവസരമുണ്ട്.

യാത്രികനും മാധ്യമപ്രവർത്തകനുമായ മുജീബ് റഹ്മാനാണ് യാത്ര നയിക്കുന്നത്. ലക്ഷദ്വീപിലെ വിവിധ ബീച്ചുകളിലൂടെയുള്ള ഈ യാത്രയ്ക്ക് വിമാനടിക്കറ്റ് ഉൾപ്പെടെ 38,900 രൂപയാണ് ചെലവ് വരുന്നത്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 7591900633 എന്ന നമ്പറിലേക്ക് വിളിക്കൂ, അല്ലെങ്കിൽ destinations.mediaoneonline.com വെബ്സൈറ്റ് സന്ദർശിക്കൂ.

TAGS :

Next Story