Quantcast

മരുഭൂമി ഒളിപ്പിച്ച മഹാന​ഗരങ്ങൾ, പുതിവർഷത്തിൽ രാജസ്ഥാൻ കാണാൻ മീഡിയവൺ രം​ഗീല രാജസ്ഥാൻ

ഇതിഹാസങ്ങളും ചരിത്രങ്ങളും രാജസ്ഥാന്റെ ഓരോ ന​ഗരങ്ങളുടെയും ആത്മാവാണ്

MediaOne Logo

Web Desk

  • Published:

    1 Dec 2025 9:50 AM IST

mediaone rangeela rajasthan
X

കിഴക്കിന്റെ വെന്നീസ്, ആരവല്ലി മലനിരകളുടെ ചെരുവിൽ തടാകങ്ങൾ നിറഞ്ഞ ഉദയ്പൂറിന് അങ്ങനെയും ഒരു പേരുണ്ട്. പിച്ചോള തടാകത്തിന്റെ നടുക്ക് പണിതീർത്ത ലെയ്ക്ക് പാലസ് ഉദയ്പൂരിലാണ്. വലിപ്പത്തിൽ ഏഷ്യയിൽ രണ്ടാം സ്ഥാനത്തുള്ള മനുഷ്യനിർമിത തടാകമായ ജെയ്സാമന്ദും അവിടെ തന്നെ. വാസ്തുശില്പചാതുര്യത്തിന് പേരു കേട്ട സിറ്റി പാലസും സാജ്ജൻഘറും ആ ന​ഗരത്തിന് മാത്രം അവകാശപ്പെട്ടതാണ്.

മേവാർ രാജവംശത്തിന്റെ ആസ്ഥാനമായി മഹാറാണ ഉദയ് സിങ് രണ്ടാമൻ 1553ൽ കണ്ടെത്തിയ ന​ഗരം. രാജസ്ഥാന് വിനോദ സഞ്ചാര ഭൂപടത്തിൽ ഇടം നേടി കൊടുത്ത ഇടങ്ങളിലൊന്ന്.

പിങ്ക് സിറ്റിയെന്നും വിളിക്കപ്പെടുന്ന ജയ്പൂരാണ് ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത ന​ഗരം. വിദ്യാദർ ഭട്ടാചര്യ നിർമിച്ച ഈ പട്ടണത്തിൽ ചരിത്രവും ആധുനികതയും ഒരേ പോലെ ഇഴച്ചേർത്തിരിക്കുന്നു. ഇന്ത്യയുടെ ​ഗോൾഡൻ ട്രയാങ്കിളിലെ ഒരു ന​ഗരം കൂടിയാണ് ജയ്പൂർ. വെയ്ൽസിലെ രാജകുമാരനെ സ്വീകരിക്കാൻ വേണ്ടി 1876ലാണ് അന്നത്തെ രാജാവായിരുന്ന മഹാരാജ റാം സിങ് ന​ഗരത്തിന് പിങ്ക് നിറം പൂശിയതെന്നാണ് കഥ.

അജ്മീറിന്റെ കഥ അങ്ങനെയല്ല. രാജസ്ഥാനിലെ മറ്റെല്ലാ ന​ഗരങ്ങൾക്കും രാജകീയതയും കൊട്ടാരങ്ങളും ആഡംബരവുമാണ് എടുത്ത് കാട്ടാനുള്ളതെങ്കിൽ അജ്മീർ ഭക്തിയുടെ ന​ഗരമാണ്. ഖ്വാജാ മൊയ്നുദ്ദീൻ ഹസൻ ചിസ്ടിയും അജ്മീർ ഷാരിഫ് ദർ​ഗയും ജൈന ക്ഷേത്രവും സന്ദർശിക്കാൻ വർഷാവർഷം ലക്ഷകണക്കിന് തീർഥാടകരാണ് ഇവിടെ എത്തിച്ചേരുന്നത്.

ഇതിഹാസങ്ങളും ചരിത്രങ്ങളും രാജസ്ഥാന്റെ ഓരോ ന​ഗരങ്ങളുടെയും ആത്മാവാണ്. അത് കണ്ടെത്താൻ ആ​ഗ്രഹിക്കുന്നവർക്ക് അവസരമൊരുക്കുകയാണ് മീഡിയവൺ രം​ഗീല രാജസ്ഥാൻ (Rangila Rajasthan). ഉദയ്പൂർ, അജ്മീർ, ജയ്പൂർ, ജയ്സാൽമീർ, ബാർമർ, ജോധ്പൂർ തുടങ്ങി രാജസ്ഥാന്റെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാം.

പുതുവർഷം യാത്രകളിലൂടെ തുടങ്ങാൻ ആ​ഗ്രഹിക്കുന്നവർക്ക് രം​ഗീല രാജസ്ഥാന്റെ ഭാ​ഗമാകാം. ജനുവരി 1 മുതൽ 8 വരെയാണ് യാത്ര സംഘടിപ്പിക്കുന്നത്. 8 ദിവസത്തെ യാത്രയുടെ ചെലവ് ഫ്ലൈറ്റ് ചാർജ് അടക്കം 44,400 രൂപയാണ്.

യാത്ര നയിക്കുന്നത് സഞ്ചാരിയും മാധ്യമപ്രവർത്തകനുമായ മുജീബ് റഹ്മാനാണ്. താത്പര്യമുള്ളവർക്ക് 7591900633 എന്ന നമ്പറിൽ വിളിച്ചോ, destinations.mediaoneonline.com എന്ന വെബ്സൈറ്റ് സന്ദർശിച്ചോ അല്ലെങ്കിൽ തന്നിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തോ രജിസ്റ്റർ ചെയ്യാവുന്നതാണ്.

TAGS :

Next Story