മരുഭൂമിയിൽ തെളിയുന്ന ആകാശഗംഗ; മീഡിയവൺ ഷീ പാക്കിങ് രാജസ്ഥാൻ
ഇന്ത്യയുടെ കാണാക്കാഴ്ചകൾ തേടി ഒരു യാത്ര

രാത്രികളെ ഇഷ്ടമല്ലാത്തവരുണ്ടോ? ഒരു രാത്രി മരുഭൂമിയിൽ ആകാശവും നക്ഷത്രങ്ങളും കണ്ടിരിക്കാൻ താത്പര്യമുണ്ടോ? പകൽ ചുട്ടുപൊള്ളുന്ന മരുഭൂമി രാത്രിയിൽ കുളിരാൻ തുടങ്ങും. വഴിവെളിച്ചങ്ങളുടെയോ കണ്ണിൽ കുത്തുന്ന ഫാൻസി ലൈറ്റുകളുടെയോ ശല്യമില്ലാത്ത ആകാശത്ത് ആകാശഗംഗ തെളിഞ്ഞ് കാണാം. അങ്ങനെ ഒരു രാത്രിയെ ഇഷ്ടപ്പെടുന്നവരാണെങ്കിൽ രാജസ്ഥാൻ നിങ്ങളെ കാത്തിരിക്കുന്നുണ്ട്. മരുഭൂമിയിലെ രാത്രി മാത്രമല്ല, ഗ്രാമീണതയും രാജകീയതയും ഒത്തൊരുമിക്കുന്ന ഇന്ത്യയുടെ കാണാക്കാഴ്ചകൾ തേടി ഒരു യാത്ര, മീഡിയവൺ ഷീ പാക്കിങ് രാജസ്ഥാൻ അങ്ങനെ ഒരു യാത്രയാണ് ഒരുക്കിയിരിക്കുന്നത്.
നിറങ്ങൾ വാരിപ്പൂശിയ ജോധ്പൂറും ജയ്സാൽമീറും ബർമറും ജയ്പൂറും യാത്രാനുഭവങ്ങളെ കളറാക്കും.
വനിതകൾക്ക് മാത്രമായിട്ടാണ് ഈ യാത്ര ഒരുക്കുന്നത്. ജോധ്പുർ, ജയ്സാൽമീർ, ബർമർ, ജയ്പൂർ തുടങ്ങി രാജസ്ഥാനിലെ പ്രധാന കേന്ദ്രങ്ങളില്ലെല്ലാം 'ഷീ പാക്കിങ് രാജസ്ഥാൻ' എത്തിച്ചേരുന്നുണ്ട്.
രാജസ്ഥാനിലെ രാജകീയ നഗരങ്ങൾ കണ്ടും മരുയാത്രയും മരുഭൂമിയിൽ ക്യാമ്പിങ്ങും അതിർത്തി ഗ്രാമങ്ങളിലെ സന്ദർശനവും യാത്രയുടെ ഭാഗമാണ്.
കോഴിക്കോട് നിന്ന് തുടങ്ങുന്ന 9 ദിവസത്തെ യാത്രയുടെ ചെലവ് 26,950 രൂപയാണ്. ആഗസ്റ്റ് 31ന് മുമ്പായി രജിസ്റ്റർ ചെയ്യുന്നവർക്ക് ഇളവുമുണ്ട്. ഒരു പകലും രാത്രിയും നീണ്ടു നിൽക്കുന്ന ട്രെയിൻ യാത്ര തെക്ക് പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ കൂടിയാണ് കടന്നു പോകുന്നത്. സ്കൂളിൽ പഠിച്ച പശ്ചിമഘട്ടവും ഡെക്കാൻ പീഠഭൂമിയും അടുത്തറിയാനും ഈ ട്രെയിൻ യാത്ര ഉപകരിക്കും. നവംബർ 22ന് യാത്ര ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 7591900633 എന്ന നമ്പറിൽ വിളിക്കുക.
Adjust Story Font
16

