Quantcast

തരിമണലിൽ തകൃതിയായി; വനിതകൾക്ക് മാത്രമായി മീഡിയവൺ ഷീ പാക്കിങ് രാജസ്ഥാൻ

ചുട്ടുപ്പൊള്ളുന്ന സൂര്യന് കീഴെയുള്ള നീണ്ട യാത്രകളിൽ അവിടിവിടെ തെളിയുന്ന മരുപ്പച്ചകളുണ്ട് രാജസ്ഥാന്

MediaOne Logo

Web Desk

  • Published:

    14 Aug 2025 12:10 PM IST

she packing rajasthan trip
X

ചരിത്രം തരിമണലിൽ കോറിയിട്ട ഒരു നാടുണ്ട്. കണ്ണുപായുന്ന ഇടമെല്ലാം വരണ്ടുണങ്ങിയ, വിജനത മാത്രം കൂട്ടാകുന്ന മരുഭൂമിക്കുള്ളിലുള്ള നാട്, രാജസ്ഥാൻ. 21-ാം നൂറ്റാണ്ടിൽപോലും രാജസ്ഥാനിലൂടെയുള്ള യാത്രകൾ അതികഠിനമാണ്, സാഹസമാണ്. പക്ഷേ, ചുട്ടുപ്പൊള്ളുന്ന സൂര്യന് കീഴെയുള്ള നീണ്ട യാത്രകളിൽ അവിടിവിടെ തെളിയുന്ന മരുപ്പച്ചകളുണ്ട് രാജസ്ഥാന്. തടാകങ്ങളും അതിന് ചുറ്റും സസ്യജാലങ്ങളും മലനിരകളും ഉണ്ട്. അവിടെ ജനതകൾ കുടിയേറി, ​ഗോത്രങ്ങൾ തളിർത്തു, രാജവംശങ്ങൾ വേരുറപ്പിച്ചു.

ഇന്ത്യയിൽ രാജവാഴ്ച അവസാനിച്ചെങ്കിലും അതിന്റെ അവശിഷ്ടങ്ങൾ രാജസ്ഥാനിൽ ഇപ്പോഴും കാണാം.

തയ്യാറായിക്കോളൂ

കോട്ടകളും ക്ഷേത്രങ്ങളും പള്ളികളും ചരിത്രം പറഞ്ഞു, അതിനപ്പുറം കടുംനിറത്തിലുള്ള വസ്ത്രങ്ങളും ആഭരണങ്ങളും അണിഞ്ഞ മനുഷ്യർ ജീവിതവും. യാത്രകൾ ഇഷ്ടപ്പെടുന്നവർ ഒരിക്കലെങ്കിലും രാജസ്ഥാനെ തേടി പോകണം, അവിടെ കാത്തുവെച്ചിരിക്കുന്ന അത്ഭുതങ്ങൾ കണ്ടെത്തണം. അതിനുള്ള അവസരമൊരുക്കിയിരിക്കുകയാണ് മീഡിയവൺ 'ഷീ പാക്കിങ് രാജസ്ഥാൻ'. വനിതകൾക്ക് മാത്രമായിട്ടാണ് ഈ യാത്ര ഒരുക്കുന്നത്. ജോധ്പുർ, ജയ്സാൽമീർ, ബർമർ, ജയ്പൂർ തുടങ്ങി രാജസ്ഥാനിലെ പ്രധാന കേന്ദ്രങ്ങളില്ലെല്ലാം 'ഷീ പാക്കിങ് രാജസ്ഥാൻ' എത്തിച്ചേരുന്നുണ്ട്.

രാജസ്ഥാനിലെ രാജകീയ ന​ഗരങ്ങൾ കണ്ടും മരുയാത്രയും മരുഭൂമിയിൽ ക്യാമ്പിങ്ങും അതിർത്തി​ ​ഗ്രാമങ്ങളിലെ സന്ദർശനവും യാത്രയുടെ ഭാ​ഗമാണ്.

കോഴിക്കോട് നിന്ന് തുടങ്ങുന്ന 9 ദിവസത്തെ യാത്രയുടെ ചെലവ് 26,950 രൂപയാണ്. ആ​ഗസ്റ്റ് 31ന് മുമ്പായി രജിസ്റ്റർ ചെയ്യുന്നവർക്ക് ഇളവുമുണ്ട്. ഒരു പകലും രാത്രിയും നീണ്ടു നിൽക്കുന്ന ട്രെയിൻ യാത്ര തെക്ക് പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ കൂടിയാണ് കടന്നു പോകുന്നത്. സ്കൂളിൽ പഠിച്ച പശ്ചിമഘട്ടവും ഡെക്കാൻ പീഠഭൂമിയും അടുത്തറിയാനും ഈ ട്രെയിൻ യാത്ര ഉപകരിക്കും. നവംബർ 22ന് യാത്ര ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 7591900633 എന്ന നമ്പറിൽ വിളിക്കുക.

TAGS :

Next Story