Quantcast

നിപ: യാത്രാ നിയന്ത്രണം യുഎഇ പിന്‍വലിച്ചു

പഴങ്ങള്‍ക്കും പച്ചക്കറിക്കുമുള്ള വിലക്ക് ഉടനെ നീങ്ങുമെന്ന് സൂചന

MediaOne Logo

Web Desk

  • Published:

    19 Jun 2018 1:18 AM GMT

നിപ: യാത്രാ നിയന്ത്രണം യുഎഇ പിന്‍വലിച്ചു
X

നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കേരളം സന്ദര്‍ശിക്കാന്‍ യുഎഇ പൗരന്‍മാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം പിന്‍വലിച്ചു. യുഎഇ ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തില്‍ നിന്ന് പഴം,പച്ചക്കറി ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണവും താമസിയാതെ പിന്‍വലിക്കുമെന്നാണ് സൂചന.

കേരളത്തില്‍ നിപ വൈറസിന്റെ വ്യാപനം ഫലപ്രദമായി പ്രതിരോധിച്ചു എന്ന ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിലേക്ക് ഏര്‍പ്പെടുത്തിയിരുന്ന യാത്രാനിയന്ത്രണം പിന്‍വലിക്കുന്നതെന്ന് യുഎഇ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കേരളത്തിലേക്ക് പോകാന്‍ യാതൊരു നിയന്ത്രണവും ഇപ്പോള്‍ നിലവിലില്ല. കഴിഞ്ഞമാസം 24 നാണ് യുഎഇ ആരോഗ്യമന്ത്രാലയം നിപ വൈറസ് നിയന്ത്രണവിധേയമാകുന്നത് വരെ കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന നിര്‍ദേശം പുറപ്പെടുവിച്ചത്. കേരളത്തില്‍ നിന്ന് യുഎഇയിലെത്തുന്ന യാത്രക്കാര്‍ക്ക് രോഗലക്ഷണങ്ങളുണ്ടെങ്കില്‍ നിരീക്ഷിക്കാനും തീരുമാനിച്ചിരുന്നു.

എന്നാല്‍, നിപയുടെ പേരില്‍ കേരളത്തില്‍ നിന്നുള്ള പഴം, പച്ചക്കറി ഉല്‍പന്നങ്ങള്‍ക്ക് പരിസ്ഥിതി മന്ത്രാലയം ഏര്‍പ്പെടുത്തിയ ഇറക്കുമതി വിലക്ക് പിന്‍വലിച്ചിട്ടില്ല. താമസിയാതെ ഈ വിലക്കും പിന്‍വലിച്ചേക്കുമെന്നാണ് സൂചന. കേരളത്തിലെ വിമാനത്താവളങ്ങളില്‍ നിന്ന് ദിവസം 50 ടണ്ണിലേറെ പഴം, പച്ചക്കറി ഉല്‍പന്നങ്ങളാണ് യുഎഇയിലേക്ക് മാത്രം കയറ്റി അയച്ചിരുന്നത്.

TAGS :

Next Story