Quantcast

യെമനിൽ രഹസ്യ തടവറ; യു.എ.ഇ ആരോപണം നിഷേധിച്ചു

അന്താരാഷ്ട്ര വാർത്താ ഏജൻസിയായ അസോസിയേറ്റഡ്​ ​​പ്രസാണ്​ ദക്ഷിണ യെമനിൽ രഹസ്യ തടവറകൾ​ യു.എ.ഇ മേൽനോട്ടത്തിലുള്ളതായി റിപ്പോർട്ട്​ നൽകിയത്

MediaOne Logo

Web Desk

  • Published:

    22 Jun 2018 7:43 AM IST

യെമനിൽ രഹസ്യ തടവറ; യു.എ.ഇ ആരോപണം നിഷേധിച്ചു
X

യെമനിൽ രഹസ്യ തടവറകൾ നിർമിച്ച്
മേൽനോട്ടം വഹിക്കുന്നതായ ആരോപണം യു.എ.ഇ നിഷേധിച്ചു. ഐക്യരാഷ്ട്രസംഘടനയിലെ യു.എ.ഇ പ്രതിനിധിയാണ്
ആരോപണം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കിയത്
.

അന്താരാഷ്ട്ര വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസാണ്
ദക്ഷിണ യെമനിൽ രഹസ്യ തടവറകൾ യു.എ.ഇ മേൽനോട്ടത്തിലുള്ളതായി റിപ്പോർട്ട്
നൽകിയത് . എന്നാൽ ആഗോള മനുഷ്യാവകാശ സംരക്ഷണം ഉറപ്പാക്കാൻ യത്നിക്കുന്ന രാജ്യമാണ്ത ങ്ങളുടേതെന്ന്
ജനീവയിലെ യു.എ.ഇ മിഷൻ വ്യക്തമാക്കി. യെമൻ സർക്കാരിന്
രാജ്യത്തെ ഫെഡറൽ ഘടനയിലും നീതിന്യായ, ജയിൽ സംവിധാനത്തിലും പൂർണ സ്വാധീനവും നിയന്ത്രണവും ഉണ്ടെന്നിരിക്കെ, യു.എ.ഇക്ക്
അവിടെ രഹസ്യ തടവുകേന്ദ്രങ്ങൾ നടത്തേണ്ട കാര്യമില്ലെന്ന്
ബന്ധപ്പെട്ടവർ അറിയിച്ചു. റെഡ്ക്രോസിന്
പിന്തുണ നൽകി അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളെ ഉയർത്തി പിടിക്കാനുള്ള സഹായം നൽകുക മാത്രമാണ്
യെമനിൽ യു.എ.ഇയുടെ ദൌത്യമെന്നും മിഷൻ അധികൃതർ വെളിപ്പെടുത്തി. സൗദി സഖ്യസേനക്കൊപ്പം ചേർന്ന്
യെമനിൽ സമാധാനം പുന:സ്ഥാപിക്കാനുള്ള നീക്കത്തിലാണ്
പിന്നിട്ട മൂന്ന്വ ർഷമായി യു.എ.ഇ ഏർപ്പെട്ടിരിക്കുന്നത്. ഹുദൈദ
പോലുള്ള തന്ത്രപ്രധാന കേന്ദ്രങ്ങൾ ഹൂത്തികളുടെ പിടിയിൽ നിന്ന്
മോചിപ്പിക്കാൻ സാധിച്ചുവെന്നും ട്വിറ്റർ സന്ദേശത്തിൽ യു.എ.ഇ വ്യക്തമാക്കി.

TAGS :

Next Story