Quantcast

കൊടുംവേനലിനെ മറികടന്ന്​ യു.എ.ഇ.യിൽ അപ്രതീക്ഷിത മഴ

വീട്ടിനുള്ളിൽ വിങ്ങിയിരുന്ന കുഞ്ഞുങ്ങളെല്ലാം മഴയിൽ കളിക്കാനായി ഇറങ്ങി​യതോടെ അവധിക്കാലം ആഘോഷവുമായി. എന്നാൽ ദുബൈയുടെ മറ്റു പല ഭാഗങ്ങളിലും ഇതി​ന്റെ സൂചന പോലുമില്ലാത്തത്ര വെയിൽ ചൂട്​ തുടരുകയായിരുന്നു.

MediaOne Logo

Web Desk

  • Published:

    7 July 2018 7:04 AM IST

കൊടുംവേനലിനെ മറികടന്ന്​ യു.എ.ഇ.യിൽ അപ്രതീക്ഷിത മഴ
X

കൊടുംവേനലിനെ മറികടന്ന്​ യു.എ.ഇയുടെ ചില ഭാഗങ്ങളിൽ അപ്രതീക്ഷിത മഴ. ദുബൈ, ഷാർജ, അൽ​ഐൻ, ഫുജൈറ നഗരങ്ങളുടെ ചില ഭാഗങ്ങളെ വെള്ളിയാഴ്​ച സാമാന്യം നന്നായി തന്നെ മഴ കുളിർപ്പിച്ചു.

മിർദിഫ്​, റാഷിദിയ, ഇൻറർനാഷനൽ സിറ്റി എന്നിവിടങ്ങളിൽ ശക്​തമായ മഴ ലഭിച്ചപ്പോൾ ദേരയിലും ഖിസൈസിലും ചെറുപെയ്​ത്താണുണ്ടായത്​. ഇൻറർനാഷനൽ സിറ്റിയിൽ കനത്ത കാറ്റി​ന്റെ അകമ്പടിയുമുണ്ടായി. സ്​പോർട്​സ്​ സിറ്റി ഉൾപ്പെടെ പല ഭാഗങ്ങളിലും ശക്​തമായ പൊടിക്കാറ്റാണുണ്ടായിരുന്നത്​. കനത്ത കാറ്റും മഴമൂലം ദൂരക്കാഴ്​ച കുറയുകയും ചെയ്​തതോടെ വാഹനയാത്രികർ ജാഗ്രത പാലിക്കണമെന്ന് റോഡ്​ ഗതാഗത അതോറിറ്റി മുന്നറിയിപ്പ്​ നൽകി.

അല്‍ഐന്‍ നഗരത്തിലും ഹീലിയിലും മഴ പെയ്​തതായി ദേശീയ കാലാവസ്​ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പൊരിവെയിൽ കാരണം പുറത്തിറങ്ങി കളിക്കാൻ കഴിയാതെ വീട്ടിനുള്ളിൽ വിങ്ങിയിരുന്ന കുഞ്ഞുങ്ങളെല്ലാം മഴയിൽ കളിക്കാനായി ഇറങ്ങി​യതോടെ അവധിക്കാലം ആഘോഷവുമായി. എന്നാൽ ദുബൈയുടെ ഒരു ഭാഗത്ത്​ കാറ്റും മഴയും തിമിർക്കു​മ്പോൾ മറ്റു പല ഭാഗങ്ങളിലും ഇതി​ന്റെ സൂചന പോലുമില്ലാത്തത്ര വെയിൽ ചൂട്​ തുടരുകയായിരുന്നു.

TAGS :

Next Story