Quantcast

സ്​​കൈ​പി​നു​ള്ള നി​രോ​ധ​നം യു.​എ.​ഇ നീ​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ല്‍​ മൈ​ക്രോ​സോ​ഫ്​​റ്റ്

MediaOne Logo

Web Desk

  • Published:

    1 Sep 2018 3:22 AM GMT

സ്​​കൈ​പി​നു​ള്ള നി​രോ​ധ​നം യു.​എ.​ഇ  നീ​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ല്‍​ മൈ​ക്രോ​സോ​ഫ്​​റ്റ്
X

ഇ​ൻ​റ​ർ​നെ​റ്റ്​ പ്രോട്ടോ​കോ​ൾ സേ​വ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​ക​ൾ യു.എ.ഇയിൽ സജീവം. ഇതി​ന്റെ ഭാഗമായി ​ സ്​​കൈ​പി​നു​ള്ള നി​രോ​ധ​നം യു.​എ.​ഇ അ​ധി​കൃ​ത​ർ നീ​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാണ്​ മൈ​ക്രോ​സോ​ഫ്​​റ്റ് അധികൃതർ.

സ്​​കൈ​പിന്റെ ഉ​ട​മ​സ്​​ഥ​ത​യു​ള്ള മൈ​ക്രോ​സോ​ഫ്​​റ്റ്, ഫേ​സ്​​ടൈ​മിന്റെ ഉ​ട​മ​സ്​​ഥ​ത​യി​ലു​ള്ള ആ​പ്പി​ൾ എ​ന്നി​വ​യു​മാ​യി നേരത്തെ യു.എ.ഇ ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ്​ റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി ​ച​ർ​ച്ച ന​ട​ത്തി​യ​താ​യി റി​പ്പോ​ർ​ട്ടു​ണ്ടാ​യി​രു​ന്നു. സൗ​ജ​ന്യ വീ​ഡി​യോ സം​സാ​ര സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന​വ​യാ​ണ്​ സ്കൈ​പും ഫേ​സ്​ ടൈ​മും. 2017 ജൂ​ണി​ലാ​ണ്​ ഇ​വ​യ്​​ക്ക്​ നി​രോ​ധ​നം വ​ന്ന​ത്. വാ​ട്ട്​​സാ​പ്, ഫേ​സ്​​ബു​ക്, വൈ​ബ​ർ, സ്​​നാ​പ്​​ചാ​റ്റ്​ എ​ന്നി​വ ല​ഭ്യ​മാ​ക്കു​ന്ന കോ​ളി​ങ്​ സേ​വ​ന​ങ്ങ​ളും യു.എ.ഇയിൽ നി​യ​ന്ത്രി​ക്ക​പ്പെ​ടു​ന്നു​ണ്ട്. ഇ​ത്തി​സ​ലാ​ത്ത്, ഡു ​എ​ന്നി​വ മു​ഖേ​ന പ​ണ​മ​ട​ച്ചാ​ൽ ല​ഭ്യ​മാ​കു​ന്ന ബ​ദ​ൽ വി​ഡി​യോ കോ​ളി​ങ്​ സേ​വ​ന​ങ്ങ​ളാ​ണ്​ ട്രാ ​എ​ടു​ത്തു​കാ​ട്ടു​ന്ന​ത്. ഇ​വ​യു​ടെ ഉ​പ​യോ​ഗം വ​ർ​ധി​ച്ച​താ​യും അ​തോ​റി​റ്റി വ്യ​ക്​​ത​മാ​ക്കു​ന്നു. ഏതായാലും സ്​കൈപ്പിനുള്ള വിലക്ക്​ അധികം വൈകാ​തെ നീങ്ങും എന്ന പ്രതീക്ഷയിൽ തന്നെയാണ്​ ഉപയോക്​താക്കൾ.

TAGS :

Next Story