Quantcast

രൂപയുടെ മൂല്യ തകര്‍ച്ച; ഗൾഫ് നാടുകളിൽ നിന്ന് അയക്കുന്ന പണത്തിൽ വന്‍ വർധന

MediaOne Logo

Web Desk

  • Published:

    6 Sept 2018 11:46 PM IST

രൂപയുടെ മൂല്യ തകര്‍ച്ച; ഗൾഫ് നാടുകളിൽ നിന്ന് അയക്കുന്ന പണത്തിൽ വന്‍ വർധന
X

യു.എ.ഇ ഉൾപ്പെടെ ഗൾഫ് നാടുകളിൽ നിന്ന് നാട്ടിലേക്ക് അയക്കുന്ന പണത്തിൽ ഗണ്യമായ വർധന. ഇൗ മാസം ഒരാഴ്ച പിന്നിടാനിരിക്കെ, ഇന്ത്യയിലേക്ക് അയച്ച പണത്തിൽ മുപ്പത് ശതമാനത്തിലേറെ വർധനയുണ്ടെന്നാണ് കണക്കുകൾ വ്യക് തമാക്കുന്നത്

ഇന്ത്യൻ രൂപ ചരിത്രത്തിൽ ഇല്ലാത്ത തിരിച്ചടി നേരിട്ടതോടെ ഗൾഫ്
കറൻസികൾക്ക് മികച്ച വിനമയ മൂല്യമാണിപ്പോൾ ലഭിക്കുന്നത്.

മാസത്തിലെ ആദ്യ വാരം എക്സ്ചേഞ്ചുകളിൽ നിന്ന് നാട്ടിലേക്ക്
അയക്കുന്നതിനേക്കാൾ എത്രയോ കൂടുതൽ തുകയാണ്
പ്രവഹിക്കുന്നതെന്ന് പ്രമുഖ മണി എക്സ്ചേഞ്ച് സ്ഥാപനമായ അൽ ഫർദാൻ എക്സ്ചേഞ്ചിന്റെ മാർക്കറ്റിങ്ങ്, ബിസിനസ് ആന്റ് ഡിജിറ്റൽ ചാനൽസ് മേധാവി സൈഫ് അഹ്മദ്ഖാൻ പറഞ്ഞു.

വിനിമയ മൂല്യത്തിന്റെ നേട്ടം മുൻനിർത്തി പണം കടം വാങ്ങി നാട്ടിലേക്ക് അയക്കുന്നത് നല്ല പ്രവണതയല്ലന്നാണ് സാമ്പത്തിക വിദഗ്ധർ വ്യക്തമാക്കുന്നത്. എന്നാൽ ഇതൊന്നും മുഖവിലക്കെടുക്കാതെ ഉയർന്ന പലിശക്ക് പണം വാങ്ങി നാട്ടിലേക്ക് അയക്കുന്നവരും കുറവല്ല.

ദിർഹമിന് ഇരുപത് രൂപയും മറികടന്നേക്കുമെന്നാണ് വിലയിരുത്തൽ. വിനിമയ മൂല്യം കൂടുന്നതിലെ ആഹ്ലാദമുണ്ടെങ്കിലും ഇന്ത്യയിൽ വ്യാപക വിലക്കയറ്റത്തിനും പണപ്പെരുപ്പത്തിനും രൂപയുടെ തകർച്ച വഴിയൊരുക്കുമെന്ന ആശങ്കയും പ്രവാസികൾക്കുണ്ട്
.

TAGS :

Next Story