വ്യവസായ ആവശ്യത്തിനായുള്ള വൈദ്യുതി നിരക്കില്‍ ഇളവ് പ്രഖ്യാപിച്ച് യു.എ.ഇ
വൈദ്യുതി നിരക്ക് ലാഭിക്കാനായി വ്യവസായ സ്ഥാപനങ്ങള്‍ പരിസ്ഥിതിക്ക് ദോഷകരമായ ജനററേറ്ററുകളെ ആശ്രയിക്കുന്നത് ഒഴിവാക്കാന്‍ കൂടിയാണ് നടപടി

വ്യവസായ ആവശ്യത്തിനായുള്ള വൈദ്യുതി നിരക്കില്‍ യു.എ.ഇ ഇളവ് പ്രഖ്യാപിച്ചു. വ്യവസായ സ്ഥാപനങ്ങള്‍ക്ക് അവയുടെ വലിപ്പത്തിന് അനുസരിച്ച് 10 ശതമാനം മുതല്‍ 29 ശതമാനം വരെ ഇളവ് നല്‍കാനാണ് മന്ത്രിസഭ തീരുമാനം. ഈവര്‍ഷം അവസാനം ഇളവ് പ്രാബല്യത്തില്‍ വരും
യു എ ഇ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് വ്യവസായ മേഖലയിലെ സ്ഥാപനങ്ങളുടെ വൈദ്യുതി നിരക്ക് കുറക്കാന്‍ തീരുമാനിച്ചത്. ഈവര്‍ഷം അവസാനം മുതല്‍ ഇളവ് ലഭ്യമായി തുടങ്ങും. വന്‍കിട വ്യവസായ സ്ഥാപനങ്ങള്‍ക്ക് 29 ശതമാനം വരെ നിരക്കിളവുണ്ടാകും. ചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങള്‍ക്ക് 10 ശതമാനം മുതല്‍ 22 ശതമാനം വരെയാണ് നിരക്ക് പ്രഖ്യാപിച്ചത്.
വൈദ്യുതി നിരക്ക് ലാഭിക്കാനായി വ്യവസായ സ്ഥാപനങ്ങള്‍ പരിസ്ഥിതിക്ക് ദോഷകരമായ ജനററേറ്ററുകളെ ആശ്രയിക്കുന്നത് ഒഴിവാക്കാന്‍ കൂടിയാണ് നടപടി. ഒറ്റദിവസം കൊണ്ട് കേസുകള്‍ തീര്‍പ്പാക്കുന്ന ഏകദിന കോടതികള്‍ വ്യാപകമാക്കാനും മന്ത്രിസഭ തീരുമാനിച്ചു.
Adjust Story Font
16

