Quantcast

പരസ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് യു.എ.ഇ നാഷണല്‍ മീഡിയ കൗണ്‍സിലിന്റെ പുതിയ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍

എല്ലാത്തരം പരസ്യങ്ങള്‍ക്കും ബാധകമായ മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും സോഷ്യല്‍ മീഡിയയിലെ പരസ്യങ്ങള്‍ക്കും ബാധകമായിരിക്കും

MediaOne Logo

Web Desk

  • Published:

    30 Oct 2018 2:22 AM GMT

പരസ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് യു.എ.ഇ നാഷണല്‍ മീഡിയ കൗണ്‍സിലിന്റെ പുതിയ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍
X

പരസ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് യു.എ.ഇ നാഷണല്‍ മീഡിയ കൗണ്‍സില്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. സോഷ്യല്‍ മീഡിയയില്‍ വാണിജ്യാടിസ്ഥാനത്തില്‍ പരസ്യം നല്‍കാന്‍ മുന്‍കൂര്‍ ലൈസന്‍സ് എടുക്കണമെന്ന് കൗണ്‍സില്‍ നിര്‍ദേശിച്ചു. പരസ്യങ്ങളുടെ ഉള്ളടക്കത്തിന് സോഷ്യല്‍ മീഡിയ അക്കൗണ്ട് ഉടമ ഉത്തരവാദിയായിരിക്കും.

എല്ലാത്തരം പരസ്യങ്ങള്‍ക്കും ബാധകമായ മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും സോഷ്യല്‍ മീഡിയയിലെ പരസ്യങ്ങള്‍ക്കും ബാധകമായിരിക്കും. പരസ്യത്തെയും എഡിറ്റോറിയല്‍ ഉള്ളടക്കത്തെയും വേര്‍തിരിച്ച് മനസിലാകുന്ന വിധത്തിലായിരിക്കണം സോഷ്യല്‍മീഡിയയിലും ബ്ലോഗിലും പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കേണ്ടത്. പെയ്ഡ് അഡ്‍വെര്‍ടൈസ്മെന്റ് ഫോര്‍ പ്രമോഷന്‍ എന്ന് പരസ്യത്തില്‍ രേഖപ്പെടുത്തിയിരിക്കണം. രാജ്യത്തിന്റെ സമ്പദ്ഘടനയെ അപകടത്തിലാക്കുന്നതും, തെറ്റിദ്ധാരണ പരത്തുന്നതോ ആയ പരസ്യങ്ങള്‍ എവിടെയും ഉപയോഗിക്കാന്‍ പാടില്ല. സാദാചാര വിരുദ്ധകമായ ഉള്ളടക്കങ്ങള്‍ അനുവദിക്കില്ല. മദ്യം, മയക്കുമരുന്ന്, പുകയില എന്നിവ ഒരുതരത്തിലും പരസ്യം ചെയ്യാന്‍ പാടില്ല.

ആരോഗ്യകരമായ മല്‍സരം പ്രോല്‍സിപ്പിക്കുമ്പോള്‍ തന്നെ ബൗദ്ധിക സ്വത്തവകാശം, പകര്‍പ്പവകാശം എന്നിവയെ പരസ്യങ്ങള്‍ മാനിച്ചിരിക്കണം. ആരോഗ്യം, വിദ്യാഭ്യാസം, റിയല്‍ എസ്റ്റേറ്റ് എന്നിവയുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ക്ക് അവയുടെ വകുപ്പുകളില്‍ നിന്ന് പ്രത്യേക അനുമതി നേടിയിരിക്കണം. തെറ്റായ അവകാശവാദങ്ങള്‍, അവ്യക്തമായ സന്ദേശങ്ങള്‍, ഉല്‍പന്നത്തെ കുറിച്ച് അതിശയോക്തി കലര്‍ന്ന പരസ്യങ്ങള്‍ എന്നിവ ഒഴിവാക്കണം. മറ്റു ഉല്‍പന്നങ്ങളോട് സാമ്യമുള്ള പേരുകള്‍ ഉപയോഗിച്ച് ഉപഭോക്താക്കളെ ആശയകുഴപ്പത്തിലാക്കാന്‍ പാടില്ലെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

പ്രസിദ്ധീകരിക്കുന്നതും, സംപ്രേഷണം ചെയ്യുന്നതും, പ്രദര്‍ശിപ്പിക്കുന്നതുമായ മുഴുവന്‍ പരസ്യങ്ങള്‍ക്കും ഈ നിര്‍ദേശങ്ങള്‍ ബാധകമാണെന്ന് നാഷണല്‍ മീഡിയ കൗണ്‍സില്‍ മാധ്യമകാര്യ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. റാശിദ് ആല്‍ നുഐമി വാര്‍ത്താസമ്മേളത്തില്‍ ചൂണ്ടിക്കാട്ടി

TAGS :

Next Story