കണ്ണൂരില്‍ നിന്നും പറന്നുയര്‍ന്നു; വിമാനം ‘കല്യാണവീടാക്കി’ യാത്രക്കാര്‍
നീണ്ട കാലം കാത്തിരുന്ന് ലഭിച്ച സൗഭാഗ്യത്തിന്റെ ആഹ്ളാദത്തിലായിരുന്നു ആദ്യ വിമാനത്തിലെ യാത്രക്കാര്‍.

പാട്ടും നൃത്തവുമായാണ് കണ്ണൂരില്‍ നിന്നുള്ള ആദ്യ വിമാനം അബൂദബിയിലേക്ക് പുറപ്പെട്ടത്. നീണ്ട കാലം കാത്തിരുന്ന് ലഭിച്ച സൗഭാഗ്യത്തിന്റെ ആഹ്ളാദത്തിലായിരുന്നു ആദ്യ വിമാനത്തിലെ യാത്രക്കാര്‍.
വിമാനമാണോ കണ്ണൂരിലെ ഒരു കല്യാണപ്പുരയാണോ അബൂദബിയിലേക്ക് പറന്നുവന്നത് എന്ന് സംശയിച്ചുപോകും വിമാനത്തിനകത്തെ ആഘോഷം കണ്ടാല്‍. സംസ്ഥാന സ്കൂള്‍ കലോല്‍സവത്തെ വെല്ലുന്ന കലാപ്രകടനങ്ങളായിരുന്നു ഇവിടെ. ആദ്യ വിമാനത്തിലെ യാത്രക്കാര്‍ എന്ന നിലയില്‍ ലഭിച്ച പുതിയ സൗഹൃദങ്ങളെയും സന്തോഷത്തെയും നെഞ്ചേറ്റിയാണ് പലരും തൊഴിലിടങ്ങളിലേക്ക് മടങ്ങിയത്.
Next Story
Adjust Story Font
16

