ഷാര്‍ജയില്‍ ബസ്-ടാക്സി നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു
ടാക്സി മിനിമം നിരക്ക് പതിനൊന്നര ദിര്‍ഹത്തില്‍ നിന്ന് പതിമൂന്നര ദിര്‍ഹമാക്കി വര്‍ധിപ്പിച്ചു. ബസ് നിരക്കില്‍ ഒരു ദിര്‍ഹം മുതല്‍ മൂന്ന് ദിര്‍ഹം വരെയാണ് വര്‍ധന.

ഷാര്‍ജയില്‍ ബസ് ടാക്സി നിരക്കുകള്‍ വര്‍ധിപ്പിച്ചു. ബസ് നിരക്കില്‍ ഒരു ദിര്‍ഹം മുതല്‍ മൂന്ന് ദിര്‍ഹം വരെയാണ് വര്‍ധന. ടാക്സി നിരക്ക് മിനിമം ചാര്‍ജ് വര്‍ധിപ്പിച്ചതിന് പുറമെ ഓരോ ട്രിപ്പ് അവസാനിക്കുമ്പോഴും രണ്ട് ദിര്‍ഹം അധികം ഈടാക്കുമെന്നും ആര്‍.ടി.എ അറിയിച്ചു.

ഷാര്‍ജയില്‍ നിന്ന് ബസില്‍ അല്‍ഐൻ അബൂദബി എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ ഇനി 30 ദിര്‍ഹത്തിന് പകരം 33 ദിര്‍ഹം അധികം നല്‍കണം. ദുബൈ എമിറ്റേറ്റിലെ വിവിധ ഭാഗങ്ങളിലേക്ക് 32 ദിര്‍ഹം നല്‍കണം. ഉമ്മുല്‍ഖുവൈനിലേക്കുള്ള നിരക്ക് 15 ദിര്‍ഹത്തില്‍ നിന്ന് 17 ദിര്‍ഹമാക്കി വര്‍ധിപ്പിച്ചു. റാസല്‍ഖൈമയിലേക്ക് 25 ദിര്‍ഹമായിരുന്ന നിരക്ക് 27 ദിര്‍ഹമായി ഉയര്‍ത്തി. ഷാര്‍ജയില്‍ നിന്ന് അജ്മാനിലേക്കുള്ള നിരക്ക് അഞ്ച് ദിര്‍ഹത്തില്‍ നിന്ന് ആറ് ദിര്‍ഹമയി വര്‍ധിപ്പിച്ചു. ഷാര്‍ജയിലെ ആഭ്യന്തര റൂട്ടുകളിലെ നിരക്ക് ഏഴ് ദിര്‍ഹത്തില്‍ നിന്ന് എട്ട് ദിര്‍ഹമായി വര്‍ധിപ്പിച്ചു. സേയര്‍ കാര്‍ഡ് കൈവശമുള്ളവര്‍ അഞ്ചര ദിര്‍ഹത്തിന് പകരം ആറ് ദിര്‍ഹം നല്‍കണം.
ടാക്സി മിനിമം നിരക്ക് പതിനൊന്നര ദിര്‍ഹത്തില്‍ നിന്ന് പതിമൂന്നര ദിര്‍ഹമാക്കി വര്‍ധിപ്പിച്ചു. ഇതിന് പുറമെ ഓരോ ട്രിപ്പ് അവസാനിക്കുന്പോഴും ടാക്സില്‍ രണ്ട് ദിര്‍ഹം അധികം ഈടാക്കുമെന്നും അധികൃതര്‍ അറിയിച്ചു.
Adjust Story Font
16

