Quantcast

ദുബൈയിൽ നിന്നുള്ള ഫ്ലൈദുബൈ വിമാനക്കമ്പനി കോഴിക്കാേട്ടേക്ക് സർവീസ് പ്രഖ്യാപിച്ചു

ഫെബ്രുവരി ഒന്നു മുതലാണ് ദുബൈയുടെ സ്വന്തം വിമാനങ്ങൾ കോഴിക്കോട്ടേക്ക് പറക്കുക

MediaOne Logo

Web Desk

  • Published:

    21 Dec 2018 7:43 AM IST

ദുബൈയിൽ നിന്നുള്ള ഫ്ലൈദുബൈ വിമാനക്കമ്പനി കോഴിക്കാേട്ടേക്ക് സർവീസ് പ്രഖ്യാപിച്ചു
X

ദുബൈയിൽ നിന്നുള്ള ഫ്ലൈദുബൈ വിമാനക്കമ്പനി കോഴിക്കാേട്ടേക്ക് സർവീസ് പ്രഖ്യാപിച്ചു. ഫെബ്രുവരി ഒന്നു മുതലാണ് ദുബൈയുടെ സ്വന്തം വിമാനങ്ങൾ ഇന്ത്യൻ പ്രവാസികളുടെ പ്രിയഭൂമിയായ കോഴിക്കോട്ടേക്ക് പറക്കുക.

ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ രണ്ടിൽ നിന്ന് രാത്രി എട്ടരക്കാണ് വിമാനം പുറപ്പെടുക. പുലർച്ചെ ഒന്നേ മുക്കാലിന് കോഴിക്കോടെത്തും. കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് പുലർച്ചെ 3.05ന് പുറപ്പെടുന്ന വിമാനം രാവിലെ 06.05ന് ദുബൈയിൽ വന്നിറങ്ങും.

ഇന്ത്യയും യു.എ.ഇയും തമ്മിലെ ഹൃദ്യമായ ബന്ധം എന്നും അഭിമാനാർഹമാണെന്നും ഏതാനും വർഷങ്ങളായി വാണിജ്യ വിനോദ സഞ്ചാര മേഖലയിൽ ബന്ധം കൂടുതൽ ദൃഢപ്പെട്ടതായും സർവീസ് പ്രഖ്യാപിച്ച ഫ്ലൈദുബൈ സി.ഇ.ഒ ഗൈത് അൽ ഗൈത് ചൂണ്ടിക്കാട്ടി. വ്യോമയാന സൗകര്യങ്ങൾ വിപുലീകരിക്കുന്നത് ഈ ബന്ധം കൂടുതൽ സഹായിക്കും. ദുബൈയിലേക്കുള്ള ഇന്ത്യൻ സഞ്ചാരികളുടെ വരവിൽ ഒരു വർഷം കൊണ്ട് 15 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഫ്ലൈദുബൈ സർവീസ് ആരംഭിക്കുന്ന ഇന്ത്യയിലെ എട്ടാമത് കേന്ദ്രമാണ് കോഴിക്കോടെന്ന് ഫ്ലൈദുബൈ സീനിയർ വൈസ് പ്രസിഡൻറും മലയാളിയുമായ സുധീർ ശ്രീധരൻ വ്യക്തമാക്കി.

TAGS :

Next Story