Quantcast

അനധികൃത താമസക്കാരെ പുറന്തള്ളുകയെന്ന ലക്ഷ്യത്തോടെ പ്രഖ്യാപിച്ച പൊതുമാപ്പിലൂടെ യു.എ.ഇ ഉപേക്ഷിച്ചത്​ വൻതുക

MediaOne Logo

Web Desk

  • Published:

    2 Jan 2019 12:01 PM IST

അനധികൃത താമസക്കാരെ പുറന്തള്ളുകയെന്ന ലക്ഷ്യത്തോടെ പ്രഖ്യാപിച്ച  പൊതുമാപ്പിലൂടെ യു.എ.ഇ ഉപേക്ഷിച്ചത്​ വൻതുക
X

അനധികൃത താമസക്കാരെ പുറന്തള്ളുകയെന്ന ലക്ഷ്യത്തോടെ പ്രഖ്യാപിച്ച അഞ്ചു മാസത്തെ പൊതുമാപ്പിലൂടെ യു.എ.ഇ ഉപേക്ഷിച്ചത്
വൻതുകയുടെ പിഴ. അനധികൃത താമസക്കാരിൽ 88 ശതമാനം പേർ പൊതുമാപ്പ് പ്രയോജനെപ്പടുത്തിയതായി അധികൃതർ വെളിപ്പെടുത്തി.

'പദവി ശരിയാക്കി സ്വയം സംരക്ഷിക്കൂ' എന്ന പ്രമേയം മുൻനിർത്തി ആഗസ്റ്റ് ഒന്നിനായിരുന്നു പൊതുമാപ്പ് പ്രഖ്യാപനം. ഡിസംബർ 31 വരെ അഞ്ചു മാസം പൊതുമാപ്പ് നീണ്ടു നിന്നത് പതിനായിരങ്ങൾക്ക്
പ്രയോജനപ്പെട്ടു. മികച്ച പ്രതികരണം തന്നെയാണ് പൊതുമാപ്പിന്
ലഭിച്ചതെന്ന് ഫെഡറൽ ഐഡന്‍റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് അതോറിറ്റി അറിയിച്ചു.

അനധികൃതമായി തങ്ങുന്നവർക്ക് താമസം നിയമവിധേയമാക്കി തുടരാനോ ശിക്ഷ കൂടാതെ രാജ്യംവിടാനോ വേണ്ടി അനുവദിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്തിയവരിൽ പകുതിയേലേറെ പേരും പദവി ശരിയാക്കി രാജ്യത്ത് തന്നെ തുടരുകയായിരുന്നു. ഇവരിൽ ചിലർക്ക് യുഎഇയിൽ പുതിയ ജോലി കണ്ടെത്താനായി ആറു മാസത്തെ താൽക്കാലിക വീസയും നൽകി ബാക്കിയുള്ളവരാണ്
നാടുകളിലേക്ക് മടങ്ങിയത്.

വിസാ കാലാവധി പൂർത്തീകരിച്ചവർ സ്പോൺസറിൽനിന്ന് ഒളിച്ചോടിയവർ, അനധികൃതമായി രാജ്യത്തേക്ക് പ്രവേശിച്ചവർ തുടങ്ങി പല വിഭാഗങ്ങളിൽ പെട്ടവർക്ക് വീണ്ടും യു.എ.ഇയിൽ തിരിച്ചെത്താനും പൊതുമാപ്പ് അവസരം ഒരുക്കി. എന്നാൽ നുഴഞ്ഞുകയറ്റക്കാർക്ക് രണ്ടു വർഷത്തിനുശേഷമേ യുഎഇയിൽ തിരിച്ചെത്താൻ സാധിക്കൂ. ബംഗ്ലാദേശിൽ നിന്നുള്ളവരാണ് പൊതുമാപ്പ് കൂടുതൽ പ്രയോജനപ്പെടുത്തിയത്. ഏതാണ്ട് ഇരുപതിനായിരത്തോളം പേർ.

TAGS :

Next Story