Quantcast

പുതുവർഷ തലേന്ന് ദുബൈ നഗരത്തിൽ ഗതാഗത സുരക്ഷാ നിയമ ലംഘനങ്ങളുണ്ടായില്ലെന്ന്​ ദുബൈ പൊലീസ്

MediaOne Logo

Web Desk

  • Published:

    4 Jan 2019 12:05 AM IST

പുതുവർഷ തലേന്ന് ദുബൈ നഗരത്തിൽ  ഗതാഗത സുരക്ഷാ നിയമ ലംഘനങ്ങളുണ്ടായില്ലെന്ന്​ ദുബൈ പൊലീസ്
X

പുതുവർഷ തലേന്ന് ദുബൈ നഗരത്തിൽ യാതൊരു വിധത്തിലുള്ള ഗതാഗത സുരക്ഷാ നിയമ ലംഘനങ്ങളുമുണ്ടായില്ലെന്ന്
ദുബൈ പൊലീസ് അധികൃതർ. വിവിധ മേഖലകളിലെ 40 സ്ഥാപനങ്ങളുടെ പ്രാതിനിധ്യമുള്ള ഇവൻറ് സെക്യൂരിറ്റി കമ്മിറ്റി നടത്തിയ പഴുതടച്ച പരിശ്രമമാണ് പുതുവർഷ ആഘോഷം പ്രശ്നരഹിതമാക്കാൻ വഴിയൊരുക്കിയത്.

കൃത്യവും കാര്യക്ഷമവുമായ ഏകോപനമാണ് പുതുവൽസരാഘോഷ പരിപാടികൾ സുരക്ഷിതമായി പൂർത്തീകരിക്കാൻ സഹായിച്ചതെന്ന്
ദുബൈ പൊലിസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അബ്ദുല്ല ഖലീഫ അൽ മറി വ്യക്തമാക്കി. ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദിനും അൽ മറി പ്രത്യേകം നന്ദി അറിയിച്ചു.

ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് 20 ലക്ഷം ആളുകൾ ഒത്തുചേർന്നാണ് പുതുവർഷം ആഘോഷിക്കാൻ ദുബൈയിൽ എത്തിയത്. ഇത്രമാത്രം സന്തുഷ്ടവും സുരക്ഷിതവുമായി നിലനിർത്തുന്നതിന് പ്രയത്നിച്ച അജ്ഞാതരായ പോരാളികൾക്ക് നന്ദി പറയുകയാണെന്ന് യു.എ.ഇ വൈസ്പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം കഴിഞ്ഞ ദിവസം ട്വിറ്ററിൽ കുറിച്ചതും ശ്രദ്ധേയം.

ദുബൈയുടെ സുരക്ഷ ഉറപ്പാക്കാൻ കണ്ണു തുറന്ന് കാത്തു നിന്ന പൊലീസ് വിഭാഗങ്ങൾക്ക് പ്രത്യേക സമിതി ചെയർമാൻ ബ്രിഗേഡിയർ സൈഫ് മുഹൈർ അൽ മസ്റൂഇ നന്ദി പറഞ്ഞു. 4000 ഓഫീസർമാരെയും 2000 പെട്രോൾ സംഘങ്ങളെയും ദുബൈ പൊലീസ് നിയോഗിച്ചിരുന്നു. 12000 കാമറകളാണ് ആഘോഷ കേന്ദ്രങ്ങങ്ങളും താമസ മേഖകളും നിരീക്ഷിക്കാൻ വിന്യസിച്ചിരുന്നത്.

TAGS :

Next Story