Quantcast

തൃശൂർ അടാട്ട് സ്വദേശി ദുബൈയിൽ കോവിഡ് ബാധിച്ച് മരിച്ചു

ദുബൈ അൽഖൂസിൽ ഡ്രൈവറായിരുന്നു

MediaOne Logo

Shinoj Shamsudheen

  • Published:

    28 April 2020 4:17 PM IST

തൃശൂർ അടാട്ട് സ്വദേശി ദുബൈയിൽ കോവിഡ് ബാധിച്ച് മരിച്ചു
X

ഒരു മലയാളി കൂടി ദുബൈയിൽ കോവിഡ് ബാധിച്ച് മരിച്ചു. തൃശൂർ അടാട്ട് പുരനാട്ടുകര വിഷ്ണുക്ഷേത്രത്തിന് സമീപം മഠത്തിൽപറമ്പിൽ രാമകൃഷ്ണന്റെ മകൻ ശിവദാസാണ് (41) മരിച്ചത്. ദുബൈ അൽഖൂസിൽ ഡ്രൈവറായിരുന്നു. ഈമാസം 19 ന് കോവിഡ് സ്ഥിരീകരിച്ച ഇദ്ദേഹം അഞ്ചുദിവസമായി ദുബൈ റാശിദ് ആശുപത്രിയിൽ ചികിൽസയിലായിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു. മൃതദേഹം കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് ദുബൈയിൽ സംസ്കരിക്കും. ഭാര്യ: സൂരജ. മക്കൾ: അമേയ, അക്ഷര

TAGS :

Next Story