Quantcast

പ്രമുഖ വ്യവസായി അറക്കൽ ജോയിയുടെ മരണം ആത്മഹത്യയെന്ന് ദുബൈ പോലീസ്

ദുബായിൽ അരുൺ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടറായിരുന്ന ജോയി നിരവധി കമ്പനികളിൽ ഡയറക്ടറും മാനേജിങ് ഡയറക്ടറുമാണ്

MediaOne Logo

  • Published:

    29 April 2020 10:04 PM IST

പ്രമുഖ വ്യവസായി അറക്കൽ ജോയിയുടെ മരണം ആത്മഹത്യയെന്ന് ദുബൈ പോലീസ്
X

പ്രമുഖ വ്യവസായി അറക്കൽ ജോയിയുടെ മരണം ആത്മഹത്യയെന്ന് ദുബൈ പോലീസ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ജോയിയെ മരിച്ച നിലയിൽ ദുബൈല്‍ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണം എന്നായിരുന്നു ബന്ധുക്കൾ അറിയിച്ചത്. ദുബായിൽ അരുൺ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടറായിരുന്ന ജോയി നിരവധി കമ്പനികളിൽ ഡയറക്ടറും മാനേജിങ് ഡയറക്ടറുമാണ്.

ഏപ്രില്‍ 23നായിരുന്നു ഇദ്ദേഹം ദുബായില്‍ മരിച്ച വിവരം പുറത്തുവന്നത്. എന്നാല്‍ മരണത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായിരുന്നില്ല. മരണത്തില്‍ മറ്റ് ക്രിമിനല്‍ ഇടപെടലുകളും കൊലപാതക സാധ്യതകളും അന്വേഷണത്തിന് ശേഷം പൊലീസ് തള്ളിക്കളഞ്ഞു.

Next Story