Quantcast

ഓൺലൈൻ ക്ലാസുകളിൽ സംഭവിക്കുന്നത്..; ചിരിയൊരുക്കി പ്രവാസികളുടെ വീഡിയോ

യു എ ഇയിലെ റേഡിയോ അവതാരകരായ നൈസലും മുഹാദ് വെമ്പായവുമാണ് വീഡിയോയുടെ ശിൽപികള്‍

MediaOne Logo

  • Published:

    28 Jun 2020 8:14 PM IST

ഓൺലൈൻ ക്ലാസുകളിൽ സംഭവിക്കുന്നത്..; ചിരിയൊരുക്കി പ്രവാസികളുടെ വീഡിയോ
X

ലോക്ക്ഡൗൺ കാലത്ത് സജീവമായ ഓൺലൈൻ ക്ലാസുകളിൽ സംഭവിക്കുന്നത് സാധാരണ ക്ലാസ് മുറികളിൽ നിന്ന് വ്യത്യസ്തമായ തമാശകളാണ്. ഓൺലൈൻ ക്ലാസിനിടയിലെ ചിരി പടർത്തുന്ന അനുഭവങ്ങൾ കോർത്തിണക്കി പ്രവാസികളായ കലാകാരന്മാരൻമാർ ഒരുക്കിയ വീഡിയോ ശ്രദ്ധേയമാവുകയാണ്. യു എ ഇയിലെ റേഡിയോ അവതാരകരായ നൈസലും മുഹാദ് വെമ്പായവുമാണ് വീഡിയോയുടെ ശിൽപികള്‍. രചനയും സംവിധാനവും പ്രധാന കഥാപാത്രങ്ങളുടെ അവതരണവുമൊക്കെ ഇവര്‍ തന്നെ. നേരത്തേ നാടകരചനക്കും, നാടകഗാന രചനക്കും സംസ്ഥാന സർക്കാറിന്റെ നാടക പുരസ്കാരം നേടിയ കലാകാരനാണ് മുഹാദ് വെമ്പായം.

സിനിമ ചെയ്യുക എന്ന ആഗ്രഹത്തോടെ ഒരുമിച്ചു കൂടിയതാണ് ഇരുവരും. സിനിമ ചര്‍ച്ചകളുടെ ഇടവേളയില്‍ ഈ ലോക്ക് ഡൗണ്‍ സമയത്തെ എങ്ങനെ സർഗാത്മകമാക്കാം എന്ന ചിന്തയാണ് ഒരു യൂട്യൂബ് ചാനലിലേക്കും. 'ഓൺലൈൻ ക്ലാസ് തമാശകള്‍' എന്ന വെബ് കോമഡി എപ്പിസോഡിലേക്കും നയിച്ചത്. ആര്‍ ജെ കാര്‍ത്തിക്, ആര്‍ ജെ ദീപ,റേഡിയോ പ്രൊഡ്യൂസർ അരവിന്ദ് ഗോപിനാഥ് , ശ്യാം, ഭരത്, മഞ്ജു, പ്രദീപ്,മെൽവിൻ,രേഷ്മ, മാസ്റ്റര്‍ ഇലാന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.ഖത്തര്‍, യു എ ഇ , അമേരിക്ക എന്നീ രാജ്യങ്ങളിലെ മലയാളി പ്രവാസികളും, കേരളത്തിലെ വിവിധ ഇടങ്ങളിലെ അഭിനേതാക്കളും അഭിനയിച്ചിട്ടുണ്ട് എങ്കിലും സംവിധയകരോ അഭിനേതാക്കളോ എല്ലാവരും പരസ്പരം നേരിട്ട് കണ്ടിട്ട് പോലുമില്ല. ഓണ്‍ലൈന്‍ ക്ലാസുകളിലെ കോമഡി രംഗങ്ങൾ ഫോണിലും വീഡിയോ കോളുകളിലും ബോധ്യപ്പെടുത്തി അഭിനയിപ്പിച്ച് എഡിറ്റ് ചെയ്ത് ഒന്നാക്കുകയായിരുന്നു. ശ്രമകരമായിരുന്നു ഈ ഉദ്യമം എങ്കിലും വീഡിയോ പുറത്തുവന്നതോടെ ലഭിക്കുന്ന സ്വീകാര്യത ആഹ്ലാദം നൽകുന്നുവെന്ന് മുഹാദും നൈസിലും പറയുന്നു. ശ്രീകുമാറാണ് പ്രധാന കാമറമാൻ. അജി കടയ്ക്കല്‍ ആണ് വീഡിയോ എഡിറ്റിങ്. യാഥാർത്യത്തിൽ ഓൺലൈൻ ക്ലാസെടുക്കുന്ന അധ്യാപകർ ഇക്കാലത്ത് മഹത്തായ ദൗത്യമാണ് നിർവഹിക്കുന്നത്. അവരെ മോശമായി ചിത്രീകരിക്കുന്നതായി വിമർശമുണ്ടാവുമോ എന്ന് ഭയമുണ്ടായിരുന്നു. എന്നാൽഅധ്യാപകര്‍ തന്നെ ഇതിലെ തമാശകൾ ആസ്വദിക്കുന്നതായി അറിയിക്കുന്നത് വലിയ അംഗീകരമാണെന്ന് അണിയറ ശിൽപികൾ പറഞ്ഞു.

TAGS :

Next Story