Quantcast

വന്ദേഭാരത് മിഷൻ: യു എ ഇയിൽ നിന്ന് യാത്രക്ക് ഇനി എംബസിയുടെ അനുമതി വേണ്ട

എംബസിയിൽ പേര് രജിസ്റ്റർ ചെയ്തവർക്ക് എയർ ഇന്ത്യ എക്സ്പ്രസ് വഴി നേരിട്ട് ടിക്കറ്റ് എടുക്കാം.

MediaOne Logo

  • Published:

    28 Jun 2020 8:52 PM IST

വന്ദേഭാരത് മിഷൻ: യു എ ഇയിൽ നിന്ന് യാത്രക്ക് ഇനി എംബസിയുടെ അനുമതി വേണ്ട
X

വന്ദേഭാരത് മിഷൻ വിമാനങ്ങളിൽ യു എ ഇയിൽ നിന്ന് നാട്ടിലേക്ക് പോകാൻ ഇനി എംബസിയുടെ അനുമതി വേണ്ട. എംബസിയിൽ പേര് രജിസ്റ്റർ ചെയ്തവർക്ക് എയർ ഇന്ത്യ എക്സ്പ്രസ് വഴി നേരിട്ട് ടിക്കറ്റ് എടുക്കാം. എയർഇന്ത്യ എക്സ്പ്രസിന്റെ വെബ്സൈറ്റ് വഴിയും ഓഫീസ് മുഖേനയും ടിക്കറ്റെടുക്കാം. ജൂലൈ 3 മുതൽ 14 വരെയുള്ള വിമാനങ്ങളിലാണ് ഈ സൗകര്യം. ഇന്ന് രാത്രി 7 മുതൽ ടിക്കറ്റ് ബുക്ക് ചെയ്ത് തുടങ്ങാം. അബൂദബിയിലെ ഇന്ത്യൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. ആദ്യം വരുന്നവർക്ക് ആദ്യം എന്ന നിലക്കായിരിക്കും ടിക്കറ്റ് നൽകുക. എയർ ഇന്ത്യയുടെ അബൂദബി, ദുബൈ, ഷാർജ, അൽഐൻ, റാസൽഖൈമ, അജ്മാൻ, ഫുജൈറ ഓഫിസുകളിൽ നിന്ന് നേരിട്ട് ടിക്കറ്റ് എടുക്കാനും യാത്രക്കാർക്ക് സാധിക്കുമെന്ന് എംബസി വാർത്താകുറിപ്പിൽ അറിയിച്ചു.

TAGS :

Next Story