Quantcast

ഒരിക്കൽ കോവിഡിനെ അതിജീവിച്ച തൃശൂർ സ്വദേശി റാസൽഖൈമയിൽ വീണ്ടും കോവിഡ് ബാധിച്ച് മരിച്ചു

ഒരുമാസം മുമ്പ് കോവിഡ് നെഗറ്റീവായി ജോലിയിൽ തിരിച്ചെത്തിയെങ്കിലും വീണ്ടും രോഗം ബാധിച്ചു

MediaOne Logo

  • Published:

    11 July 2020 5:26 PM IST

ഒരിക്കൽ കോവിഡിനെ അതിജീവിച്ച തൃശൂർ സ്വദേശി റാസൽഖൈമയിൽ വീണ്ടും കോവിഡ് ബാധിച്ച് മരിച്ചു
X

തൃശൂർ നെല്ലായ സ്വദേശി റാസൽഖൈമയിൽ കോവിഡ് ബാധിച്ച് മരിച്ചു. കൊളത്തൂർ കുറിച്ചിപറമ്പിൽ പാവുണ്ണിയുടെ മകൻ ജോസാണ് (56) മരിച്ചത്. ഒരുമാസം മുമ്പ് കോവിഡിനെ അതിജീവിച്ച് ജോലിയിൽ തിരിച്ചെത്തിയ ഇദ്ദേഹത്തിന് വീണ്ടും കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഏഴ് വർഷമായ റാസൽഖൈമ സ്റ്റീവൻ റോക്ക് എന്ന പാറഖനന സ്ഥാപനത്തിൽ ട്രക്ക് ഡ്രൈവറാണ്. ഒരുമാസം മുമ്പ് ജോസിന് കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. ചികിൽസക്ക് വിധേയനായി കോവിഡ് നെഗറ്റീവായ ഇദ്ദേഹം ജോലിയിൽ തിരിച്ചെത്തി. എന്നാൽ, ഇദ്ദേഹത്തിന് ദിവസങ്ങൾക്ക് മുമ്പ് രോഗലക്ഷണങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. ആശുപത്രിയിൽ ചികിൽസയിൽ തുടരവെയാണ് മരണം. രണ്ട് മക്കളുണ്ട്.

TAGS :

Next Story