Quantcast

ഷാർജയിൽ യാത്രാനിയന്ത്രണങ്ങളിൽ ഇളവ്; 14 ദിവസം ക്വാറന്റയിൻ കോവിഡ് പോസിറ്റീവായ യാത്രക്കാർക്ക് മാത്രം

ഷാർജ അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള യാത്രകൾക്കുണ്ടായിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചതായി എയർ അറേബ്യ

MediaOne Logo

  • Published:

    23 Sep 2020 1:54 PM GMT

ഷാർജയിൽ യാത്രാനിയന്ത്രണങ്ങളിൽ ഇളവ്; 14 ദിവസം ക്വാറന്റയിൻ കോവിഡ് പോസിറ്റീവായ യാത്രക്കാർക്ക് മാത്രം
X

കോവിഡ് പശ്ചാത്തലത്തിൽ ഷാർജ അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള യാത്രകൾക്കുണ്ടായിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചതായി ഷാർജയുടെ വിമാനകമ്പനിയായ എയർ അറേബ്യ അറിയിച്ചു. യു എ ഇ സ്വദേശികൾക്കും, പ്രവാസികൾക്കും ഷാർജ വിമാനത്താവളം വഴി ഏത് രാജ്യത്തേക്കും യാത്ര ചെയ്യാം. പോകുന്ന രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാൻ യാത്രക്കാർ തയാറായിരിക്കണം.

മറ്റു മാർഗനിർദേശങ്ങൾ ഇവയാണ്

  • ഷാർജ വിമാനത്താവളം വഴി പോകുന്നവരും വരുന്നവരും അന്താരാഷ്ട്ര ആരോഗ്യ ഇൻഷൂറൻസ് എടുത്തിരിക്കണം.

  • ഷാർജയിൽ വന്നിറങ്ങുന്ന യാത്രക്കാർ 96 മണിക്കൂർ മുമ്പെങ്കിലും നടത്തിയ പി സി ആർ ടെസ്റ്റിൽ നെഗറ്റീവ് ആയിരിക്കണം.

  • ഷാർജയിലെത്തിയാൽ വീണ്ടും പി സി ആർ ടെസ്റ്റ് നടത്തും. ഇതിന്റെ ഫലം വരുന്നത് വരെ യാത്രക്കാർ ക്വാറന്റയിനിൽ കഴിയണം.

  • കോവിഡ് പോസിറ്റീവ് ആകുന്നവർ 14 ദിവസം ക്വാറന്റയിനിൽ കഴിയണം. ചികിൽസാ ചെലവുകൾ സ്വയം വഹിക്കണം.

  • ഫലം നെഗറ്റീവ് ആകുന്നവർക്ക് പിന്നീട് ക്വാറന്റയിൻ ആവശ്യമില്ല.

  • വിസ ഓൺ അറൈവലിന് യോഗ്യതയുള്ളവർക്ക് മുൻകൂർ അനുമതിയില്ലാതെ ഷാർജ വിമാനത്താവളം വഴി യു എ ഇയിലെത്താമെന്നും എയർ അറേബ്യ അധികൃതർ അറിയിച്ചു.

TAGS :

Next Story