നിയന്ത്രണങ്ങൾക്ക് വിധേയമായി യു.എ.ഇ എമിറേറ്റുകളിൽ പ്രവാസി വിവാഹ ചടങ്ങുകൾ
നൂറുകണക്കിന് പ്രമുഖരുടെ സാന്നിധ്യത്തിലാണ് ഷാർജയിൽ കഴിഞ്ഞ ദിവസം ഒരു വിവാഹം നടന്നത്. കോവിഡ് പ്രോട്ടോകാൾ പൂർണമായും പാലിച്ചു കൊണ്ടായിരുന്നു ചടങ്ങ്.

നിയന്ത്രണങ്ങൾക്ക് വിധേയമായി യു.എ.ഇയുടെ വിവിധ എമിറേറ്റുകളിൽ എണ്ണമറ്റ പ്രവാസി വിവാഹ ചടങ്ങുകൾ. നൂറുകണക്കിന് പ്രമുഖരുടെ സാന്നിധ്യത്തിലാണ് ഷാർജയിൽ കഴിഞ്ഞ ദിവസം ഒരു വിവാഹം നടന്നത്. കോവിഡ് പ്രോട്ടോകാൾ പൂർണമായും പാലിച്ചു കൊണ്ടായിരുന്നു ചടങ്ങ്.
റമദാനു മുമ്പ് നിരവധി വിവാഹ ചടങ്ങുകളാണ് യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ ഇപ്പോൾ നടന്നുവരുന്നത്. മലയാളി വിവാഹങ്ങളും ധാരാളം. അറബ് പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു ഒരു മലയാളി വിവാഹം. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയുടെ പിതൃസഹോദര പുത്രനും ലുലു ഗ്രൂപ്പ് ഡയറക്ടറുമായ എം.എ.സലീമിൻ്റെയും സഫീറ സലീമിൻ്റെയും മകൾ ഷംറീനിന്റെ വിവാഹമായിരുന്നു അത്. കോഴിക്കോട് നരിക്കുനി കിഴക്കേപുരയിൽ കെ.പി. സഹീറിൻ്റെയും ഷൈഹ സഹീറിൻ്റെയും മകൻ അബ്ദുൾ വാഫിയാണ് വരൻ. കോവിഡ് മാനദണ്ഡങ്ങളോടെ ഷാർജ ഗോൾഫ് ക്ലബ്ബ് മവാസം ഹാളിൽ ആയിരുന്നു ചടങ്ങ്. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി അതിഥികളെ സ്വാഗതം ചെയ്തു.
ഷാർജ ഇൻവെസ്റ്റ്മെന്റ് എക്സിക്യൂട്ടീവ് ചെയർമാൻ ശൈഖ് മർവാൻ ജാസിം അൽ സർക്കൽ, ദുബൈ സിലിക്കോൺ ഒയാസിസ് ഡെപ്യൂട്ടി സി.ഇ.ഒ ഡോ: ജുമാ അൽ മത്രൂഷി, ഇത്മാര്‍ ഹോൾഡിങ്‌സ് ചെയർമാൻ ഹമദ് യൂനസ് അൽ മുല്ല, ഷാർജ എയർപോർട്ട് ഡയറക്ടർ മുഹമ്മദ് അൽ ഷരീഫ്, തുർക്കി തെക്സായ ഗ്രൂപ്പ് ചെയർമാൻ ടുറാൻ ഏറിയിൽമാസ്, അപ്പാരൽ ഗ്രൂപ്പ് ചെയർമാൻ നീലേഷ് വേദ്, എസ്.എഫ്.സി ഗ്രൂപ്പ് ചെയർമാൻ മുരളീധരൻ, ഷംസുദ്ധീൻ ബിൻ മൊഹിയുദ്ദീൻ, ഷംലാൽ അഹമ്മദ് ഉൾപ്പെടെ നിരവധി പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.
Adjust Story Font
16

