Quantcast

തൊഴിൽ തട്ടിപ്പ്; മുന്നറിയിപ്പുമായി ദുബൈ ഇന്ത്യൻ കോൺസുലേറ്റ്

ജോലി വാഗ്ദാനങ്ങളുടെ നിജസ്ഥിതി അറിയാൻ കൃത്യമായ സംവിധാനം നിലവിലുണ്ടെന്ന് ദുബൈ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു

MediaOne Logo

Web Desk

  • Published:

    5 April 2021 2:00 AM GMT

തൊഴിൽ തട്ടിപ്പ്;  മുന്നറിയിപ്പുമായി ദുബൈ ഇന്ത്യൻ കോൺസുലേറ്റ്
X

തൊഴിൽ തട്ടിപ്പിനെതിരെ കരുതിയിരിക്കണമെന്ന് ദുബൈ ഇന്ത്യൻ കോൺസുലേറ്റിന്റെ മുന്നറിയിപ്പ്. കോവിഡ് പ്രതിസന്ധികാലം മുതലെടുത്ത് ഇല്ലാത്ത കമ്പനികളുടെ പേരിൽ തൊഴിൽ വാഗ്ദാനവുമായി തട്ടിപ്പുസംഘം രംഗത്തുണ്ട്. രേഖകൾ പൂർണമായും ഉറപ്പു വരുത്താതെ തട്ടിപ്പുസംഘത്തിന്റെ മോഹന വാഗ്ദാനങ്ങളിൽ വീഴരുതെന്നും അധികൃതർ നിർദേശിച്ചു.

പ്രവാസികൾക്ക് ലഭിക്കുന്ന ജോലി വാഗ്ദാനങ്ങളുടെ നിജസ്ഥിതി അറിയാൻ കൃത്യമായ സംവിധാനം നിലവിലുണ്ടെന്ന് ദുബൈ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. ദുബായ് ഇന്ത്യൻ കോൺസുലേറ്റിന്റെ ചുവടെയുള്ള പ്രവാസി ഭാരത സഹായ കേന്ദ്രം മുഖേന തൊഴിൽ വാഗ്ദാനം പരിശോധിക്കാൻ സാധിക്കുമെന്നും അധികൃതർ വ്യക്തമാക്കി. തൊഴിൽതട്ടിപ്പ് കേസുകൾ വർധിച്ച സാഹചര്യത്തിലാണ് പുതിയ നീക്കം. ജോലി വാഗ്ദാന അറിയിപ്പ് പിഡിഎഫ് ഫോർമാറ്റിൽ പി.ബി.എസ്.കെ ആപ്പിൽ അപ്‌ലോഡ് ചെയ്താൽ മാത്രം മതി. കോൺസുലേറ്റ് അധികൃതർ നിജസ്ഥിതി പരിശോധിച്ച് ഉദ്യോഗാർഥികളെ വിവരം അറിയിക്കുമെന്ന് കോൺസൽ സിദ്ധാർഥ കുമാർ ബറെയ്‌ലി വ്യക്തമാക്കി.

മലയാളികൾ ഉൾപ്പെടെ ഇന്ത്യക്കാർ ധാരാളം പേരാണ് തൊഴിൽ തട്ടിപ്പിന് ഇരയാകുന്നത്. ഈ സാഹചര്യത്തിൽ പി.ബി.എസ്.കെ ആപ്പ് പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ദുബൈ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. തൊഴിൽ തർക്കം, നിയമസഹായം, തൊഴിൽ സംബന്ധമായ മറ്റു വിഷയങ്ങൾ എന്നിവ പരിഹരിക്കാനും പി.ബി.എസ്.കെയിൽ സംവിധാനമുണ്ട്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story