അന്‍പതാം വാര്‍ഷികാഘോഷത്തിന് തുടക്കം കുറിച്ച് യു.എ.ഇ
ആഘോഷ പരിപാടികളുടെ വിശദമായ ചിത്രം ഉടൻ തന്നെ പരസ്യപ്പെടുത്തും. ഡിസംബർ രണ്ടിനാണ് യു.എ.ഇ ദേശീയദിനം.

യു.എ.ഇയുടെ 50-ആം വാർഷികാഘോഷത്തിന് തുടക്കമായി. ആഘോഷ പരിപാടികൾ അടുത്ത ഒരു വർഷം നീണ്ടുനിൽക്കും. 2022 മാർച്ച് 31 വരെ നീളന്ന ആഘോഷങ്ങളിൽ ലോകത്തിന്റെ ശ്രദ്ധയാകർഷിക്കുന്ന വൈവിധ്യങ്ങളായ പരിപാടികളാകും സംഘടിപ്പിക്കുക.
പ്രവാസി സമൂഹത്തെ കൂടി ഉൾക്കൊള്ളുമാറാണ് 50-ാം വർഷ ആഘോഷ പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. രാഷ്ട്രശിൽപികളുടെ സ്മരണ പുതുക്കുന്നതോടൊപ്പം അടുത്ത അര നൂറ്റാണ്ടത്തേക്ക് രാജ്യത്തെ പാകപ്പെടുത്തുന്നതിനുള്ള പദ്ധതികളും നടപ്പാക്കും. ദുബൈ എക്സ്പോ ഉൾപെടെയുള്ള ആഘോഷങ്ങൾ സുവർണ ജൂബിലിക്ക് കൂടുതൽ പൊലിമയേകും.
ഒന്നര വർഷം മുൻപാണ് യു.എ.ഇയുടെ സുവർണ ജൂബിലി ആഘോഷങ്ങൾക്കായി കമ്മിറ്റി രൂപവത്കരിച്ചത്. വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദിെൻറയും ഡെപ്യൂട്ടി ചെയർവുമൺ ശൈഖ മറിയം ബിൻത് മുഹമ്മദ് ബിൻ സായിദിൻെറയും നേതൃത്വത്തിലെ സമിതിയാണ് സുവർണ ജൂബിലി ആഘോഷങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. ഡിസംബർ രണ്ടിനാണ് രാജ്യത്തിൻെറ ദേശീയദിനം.
ആഘോഷ പരിപാടികളുടെ വിശദമായ ചിത്രം ഉടൻ തന്നെ പരസ്യപ്പെടുത്തും. വിവിധ ലോകരാജ്യങ്ങൾ യു.എ.ഇയുടെ സുവർണ ജൂബിലിക്ക് എല്ലാ ഭാവുകങ്ങളും നേർന്ന് രംഗത്തുണ്ട്.
Adjust Story Font
16

