സൗദിയിലേക്ക് വീണ്ടും ഹൂതികളുടെ ആക്രമണം; പ്രതിരോധ വിഷയത്തിൽ ചർച്ച നടത്തി സൗദിയും യു.എസും
യമൻ യുദ്ധം അവസാനിപ്പിക്കാൻ ശ്രമം തുടരും..

ഇന്നലെ അബഹ വിമാനത്താവളത്തിലേക്ക് ഹൂതികൾ നടത്തിയ ആക്രമണത്തിൽ വിമാനത്തിന് തീ പിടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും ഖമീസ് മുശൈത്ത് ലക്ഷ്യമാക്കി ഡ്രോണുകളെത്തിയത്. ഇത് സഖ്യസേന വെടിവെച്ചിട്ടു.
ഇതിനിടെ സൗദി വിദേശ കാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാനും യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിൻകെനും ചർച്ച നടത്തി. യമനിലെ യുദ്ധം അവസാനിപ്പിക്കാനുള്ള രാഷ്ട്രീയ പരിഹാരമാണ് ഇരുവരും ചർച്ച ചെയ്തതെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. സൗദിക്ക് സ്വയം പ്രതിരോധത്തിനുള്ള വിഷയങ്ങളും ചർച്ചയായി.
സൗദിക്ക് നേരെ തുടരെയുണ്ടാകുന്ന ആക്രമണത്തിന് പരിഹാരമുണ്ടാക്കുന്ന കാര്യവും ചർച്ചയായെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റും സ്ഥിരീകരിച്ചു. യമനിലേക്കുള്ള യു.എസ് ദൂതനായി ടിം ലെൻഡർകിങിനെ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ നിയമിച്ചിരുന്നു. ഇദ്ദേഹത്തിനു കീഴിൽ കൂടുതൽ ശ്രമങ്ങൾ യു.എസ് നടത്തുമെന്നാണ് റിപ്പോർട്ടുകൾ.
Adjust Story Font
16

