Quantcast

മൊഞ്ചുള്ള പാട്ടുകളുമായി ഒരു ഗായിക; മലയാളത്തിലെ ശ്രേയാ ഘോഷാലെന്ന് ആരാധകര്‍

സംഗീതത്തിന്‍റെ ലോകത്ത് പുത്തന്‍ ചുവടുകള്‍ പാടിക്കയറുകയാണ് ദാന റാസിക്

MediaOne Logo

രേഷ്മ സുരേഷ് ഗോപാല്‍

  • Updated:

    2021-06-19 08:00:39.0

Published:

19 Jun 2021 3:43 AM GMT

മൊഞ്ചുള്ള പാട്ടുകളുമായി ഒരു ഗായിക; മലയാളത്തിലെ ശ്രേയാ ഘോഷാലെന്ന് ആരാധകര്‍
X

ചുരുങ്ങിയ കാലം കൊണ്ട് സോഷ്യല്‍ മീഡിയകളിലൂടെ സംഗീതത്തെ സ്നേഹിക്കുന്നവരുടെ ഇഷ്ടം പിടിച്ചുപറ്റിയ ഗായികയാണ് ദാന റാസിക്. സംഗീതത്തിന്‍റെ ലോകത്ത് പുത്തന്‍ ചുവടുകള്‍ പാടിക്കയറുകയാണ് ദാന.

ദാന ഏത് പാട്ട് പാടിയാലും ഹിറ്റാണല്ലോ?

സത്യത്തില്‍ ഒരു നേരംമ്പോക്കിന് സോഷ്യല്‍ മീഡിയ ഫ്ലാറ്റ്ഫോമില്‍ പാട്ടുകളുമായി എത്തിയ ഒരാളാണ് ഞാന്‍. ഒട്ടും വിചാരിക്കാതെയാണ് എന്നെ തേടി ഒരുപാട് പ്രേക്ഷകരും അവരില്‍ നിന്നുള്ള അഭിനന്ദനങ്ങളും എത്തുന്നത്. ഇനിയും ഒരുപാട് പാട്ടുകള്‍ പാടണം. ഒരുപാട് പേരിലേക്ക് ഇനിയും എത്തിപ്പെടണം എന്നാണ് ആഗ്രഹം.

ഉപ്പയ്ക്കൊപ്പമുള്ള പല പാട്ടുകളും ഹിറ്റുകളാണ്. എന്നാലും ചോദിക്കട്ടെ എങ്ങനെയാണ് പാട്ടിലേക്ക് എത്തുന്നത്?

അത്, ഉപ്പയും ഉമ്മയും പാട്ട് പാടുന്നവരും പാട്ട് ഇഷ്ടപ്പെടുന്നവരുമാണ്. പണ്ടു മുതലേ അവരെന്നെ കലോത്സവത്തിനും മത്സരങ്ങള്‍ക്കും അയക്കുമായിരുന്നു. അങ്ങനെ അങ്ങനെ സോഷ്യല്‍ മീഡിയയിലെത്തി. പാട്ടുകള്‍ ഇടാന്‍ തുടങ്ങി. എല്ലാവരും ഏറ്റെടുത്ത് തുടങ്ങി.


കലോത്സവ അനുഭവങ്ങള്‍ എന്താണ്?

ഏഴുമുതല്‍ പ്ലസ്ടുവരെ തുടര്‍ച്ചയായി സംസ്ഥാന കലോത്സവത്തില്‍ പങ്കെടുത്തിരുന്നു. ആ അനുഭവങ്ങള്‍ ശരിക്കും എന്നെ സ്വാധീനിച്ചിട്ടുണ്ട് എന്ന് വേണം പറയാന്‍. പാട്ടിനോടുള്ള ഇഷ്ടം കൂടാനും നല്ല പരിശീലനം ലഭിക്കാനും എല്ലാം കലോത്സവ വേദികള്‍ സഹായിച്ചിട്ടുണ്ട്.

മലയാളത്തിന്‍റെ ശ്രേയ ഘോഷാല്‍ എന്നാണല്ലോ ആരാധകര്‍ വിശേഷിപ്പിക്കുന്നത്?

ശ്രേഷ ഘോഷാലിന്‍റെ പാട്ടുകള്‍ പാടുമ്പോള്‍ ശബ്ദത്തില്‍ നല്ല സാമ്യത തോന്നുന്നുണ്ടെന്ന് എല്ലാവരും പറയാറുണ്ട്. മറ്റ് പാട്ട് പാടുമ്പോള്‍ അത് അത്രയില്ല.. എനിക്ക് എന്‍റേതായ ഒരു യൂനിക് വോയിസ് ഉണ്ടാവുന്നതിലാണ് ഇഷ്ടവും താത്പര്യവും.

ഏത് പാട്ടോടുകൂടിയാണ് ദാനയെ പ്രേക്ഷകര്‍ ഏറ്റെടുത്തത്?

യൂട്യൂബ് ചാനല്‍ തുടങ്ങിയതോട് തന്നെ സുന്ദരനായവനെ എന്ന കവര്‍ സോംഗ് ആണ് ചെയ്തതത്. അതിന് അപ്രതീക്ഷിതമായി നല്ല റീച്ച് കിട്ടി. പിന്നെ പിന്നെ ഏത് പാട്ട് ഇട്ടാലും ആളുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി.

പാട്ടു പഠിച്ചിട്ടുണ്ടോ?

സത്യത്തില്‍ ഇതുവരെ പാട്ടുപഠിച്ചിട്ടില്ല ഞാന്‍. ഇപ്പോള്‍ കൊച്ചിയിലുള്ള ഉസ്താദ് ഫയാസ് ഖാന് കീഴില്‍ ഹിന്ദുസ്ഥാനി മ്യൂസിക് പഠിക്കുന്നു.

എങ്ങനത്തെ പാട്ടുകളോടാണ് ഇഷ്ടം?

എല്ലാ ടൈപ്പ് പാട്ടുകളും ഇപ്പോള്‍ പാടി തുടങ്ങുന്നതേയുള്ളൂ. കൂടുതലും മെലഡികളും അതുപോലെ ഈസ്റ്റേണ്‍- ഹിന്ദുസ്ഥാനി ഒക്കെയാണ് പാടിയിട്ടുള്ളത്. പക്ഷേ കേള്‍ക്കുന്നത് അധികവും പോപ്പ് സോംഗ്സും ഫാസ്റ്റ് നമ്പറുകളും ഒക്കെയാണ്. അതൊക്കെ ഇനി ഒന്ന് പാടിനോക്കണം. വെസ്റ്റേണും ഒന്ന് ട്രൈ ചെയ്യണം.



പിന്നണി ഗാനരംഗത്തേക്ക് ആരെങ്കിലും വിളിച്ചിരുന്നോ?

പലരും വിളിക്കുന്നുണ്ട്.. ഇതുവരെ ഒന്നും കമിറ്റ് ചെയ്തിട്ടില്ല.

ഒരു സ്വതന്ത്ര സംവിധായകയുടെ വേഷത്തില്‍ താമസിയാതെ ദാനയെത്തുമോ?

അതേ, തീര്‍ച്ചയായും.. ഒരു ഇന്‍ഡിപെന്‍റന്റ് മ്യൂസിഷന്‍ ആവുക എന്നത് തന്നെയാണ് ആഗ്രഹം. നമ്മള്‍ നമ്മളുടേതായ ഒരു സ്പെയ്സും പ്ലാറ്റ്ഫോമും ക്രിയേറ്റ് ചെയ്ത് എടുക്കുകയാണ് വേണ്ടത്.

ഇനിയെന്താണ് ആഗ്രഹങ്ങള്‍, സ്വപ്നങ്ങള്‍

ഒരു സ്വതന്ത്രസംവിധായിക ആകുക എന്നത് തന്നെയാണ് ആഗ്രഹം... ചിലപ്പോള്‍ അത് ഒരു പാട്ടുതന്നെ ഇറക്കിയിട്ടാകാം. മറ്റൊന്ന് ഒരു മ്യൂസിക് ബാന്‍ഡ് തുടങ്ങണമെന്നുള്ളതാണ്.. എന്തായാലും ഈ കോവിഡ് കാലം കഴിയട്ടെ...

നാട്ടുകാരെല്ലാം ഈ പാട്ടുകാരിയെ തിരിച്ചറിഞ്ഞു തുടങ്ങിയോ?

തലശേരിയിലാണ് നാട്.. അവിടെ എല്ലാവരും സപ്പോര്‍ട്ട് ആണ്.. ഇപ്പോ താമസിക്കുന്നത് എറണാകുളത്ത്. അവിടെയും പലരും തിരിച്ചറിഞ്ഞ് അടുത്തേക്ക് വരും.. അതൊക്കെ ഭയങ്കര സന്തോഷം നല്‍കുന്ന കാര്യമാണ്.


TAGS :

Next Story